മുതിര്‍ന്ന തടവുകാര്‍ക്ക് പരോള്‍: ശുപാര്‍ശയുമായി ജയില്‍ വകുപ്പ്
തിരുവനന്തപുരം: കൊവിഡ് ആശങ്കയില്‍ തടവുകാരുടെ എണ്ണം കുറയ്ക്കാനുള്ള നീക്കവുമായി ജയില്‍ വകുപ്പ്. ഇതിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്ക്ക് പരോള്‍ നല്‍കാനും ശിക്ഷയുടെ മൂന്നില്‍ രണ്ട് കാലാവധി പൂര്‍ത്തിയാക്കിയവരെ വിട്ടയയ്ക്കാനും ജയില്‍ വകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി.
60ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്ക്കും 50ന് മുകളിലുള്ള സ്ത്രീകള്‍ക്കും 45 ദിവസത്തെ അടിയന്തര പരോള്‍ നല്‍കുക, ശിക്ഷയുടെ മൂന്നില്‍ രണ്ട് കാലാവധി പൂര്‍ത്തിയാക്കിയവരെ പൂര്‍ണമായും വിട്ടയയ്ക്കുക, മുന്‍പ് പരോള്‍ കാലത്ത് പ്രശ്നമുണ്ടാക്കാതെ തിരിച്ചെത്തിയവര്‍ക്ക് 45 ദിവസം കൂടി പരോള്‍ അനുവദിക്കുക എന്നീ ശുപാര്‍ശകളാണ് ജയില്‍ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയത്. ജയില്‍ വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അറുന്നൂറോളം പേര്‍ക്ക് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാം. നേരത്തെ ഹൈക്കോടതി ഉത്തരവുപ്രകാരം 560 വിചാരണ തടവുകാരെ വിട്ടയയ്ക്കുകയും സര്‍ക്കാര്‍ അനുമതിയോടെ 857 പേര്‍ക്ക് പരോള്‍ നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."