മഴക്കാലരോഗങ്ങള്‍ക്കെതിരേ ജാഗ്രതാ സമിതി പ്രവര്‍ത്തനം ഊര്‍ജിതമാക്കി
കാസര്‍കോട്: മഴക്കാല രോഗങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനായി പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്തല അവലോകന യോഗം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും യുവജനസന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ആരോഗ്യപ്രവര്‍ത്തകരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ടെറസുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു തോട്ടം മേഖലയിലെ വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനും നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജാഗ്രതാസമിതിക്കു നിര്‍ദേശം നല്‍കി.
വ്യാപാരസ്ഥാപനങ്ങള്‍ എല്ലാ ആഴ്ചകളിലും ഒരു മണിക്കൂര്‍ പരിസരശുചീകരണം നടത്തുന്നതിനും ആക്ഷന്‍ പദ്ധതി തയാറാക്കി. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനും വാര്‍ഡുതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നതിനും തീരുമാനിച്ചു. 11ന് വ്യാപാരി-വ്യവസായികളുടെയും വിവിധ സ്ഥാപന അധികൃതരുടെയും യോഗവും പഞ്ചായത്ത് ഹാളില്‍ ചേരും.
യോഗത്തില്‍ പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍ അധ്യക്ഷയായി. എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍സെല്‍ ഡെപ്യൂട്ടികലക്ടര്‍ കെ. ജയലക്ഷ്മി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
ഡെപ്യൂട്ടി ഡി.എം.ഒ കെ.കെ ഷാന്റി, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ-സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."