കരൂപ്പടന്ന പള്ളിനടയില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റോപ്പ് പുനസ്ഥാപിക്കണം
കരൂപ്പടന്ന: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ കരൂപ്പടന്ന പള്ളി നടയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ബസിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 1979 മുതല്‍ 2008 വരെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നു.
പഴയ മാള നിയോജക മണ്ഡലത്തിന്റെ ഭാഗമായിരുന്ന കരൂപ്പടന്ന പള്ളി നടയില്‍ മാളയിലെ എം.എല്‍.എയും മുഖ്യമന്ത്രിയും ആയിരുന്ന കെ.കരുണാകരന്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് സ്റ്റോപ്പ് അനുവദിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എം.എല്‍.എ സ്റ്റോപ്പ് ആയിരുന്നു ഇത്.
തൊട്ടടുത്ത കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ നാരായണമംഗലത്ത് അന്നത്തെ കൊടുങ്ങല്ലൂര്‍ എം.എല്‍.എ വി.കെ രാജന്‍ മുന്‍കയ്യെടുത്ത് ഇതുപോലെ എം.എല്‍.എ സ്റ്റോപ്പ് അനുവദിപ്പിച്ചിരുന്നു. അത് ഇപ്പോഴും ഉണ്ട്. 2008 ല്‍ കെ.എസ്.ആര്‍.ടി.സി പുതിയ വെള്ള നിറത്തിലുള്ള ബസുകള്‍ ഇറക്കിയപ്പോഴാണ് കരൂപ്പടന്ന പള്ളി നടയിലെ സ്റ്റോപ്പ് അകാരണമായി നിര്‍ത്തലാക്കിയത്. വള്ളി വട്ടം, കടലായി, കാരുമാത്ര, കരൂപ്പടന്ന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ദിനം പ്രതി നൂറ് കണക്കിന് യാത്രക്കാര്‍ എത്തുന്ന സ്ഥലമാണ് കരൂപ്പടന്ന പള്ളിനടയിലെ ബസ് സ്റ്റോപ്പ്.
കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് കരൂപ്പടന്ന പള്ളിനടയില്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന് എക്‌സ് ഹോം ഗാര്‍ഡ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.ആര്‍ ഗോവിന്ദന്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."