ലോക്ക് ഡൗണ്‍: ചൈല്ഡ്ലൈന് ഇടപെട്ടത് 187 കേസുകളില്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നടപ്പാക്കി പത്തു ദിവസത്തിനിടയില്‍ സംസ്ഥാനത്ത് ചൈല്ഡ്ലൈന് ഇടപെട്ടത് 187 കേസുകളില്‍.
മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ അഞ്ചുവരെയുള്ള കണക്കാണിത്. ഇതില്‍ 18 കേസുകള്‍ ശാരീരിക പീഡനവുമായി ബന്ധപ്പെട്ടതും 19 എണ്ണം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടതുമാണ്. മാനസിക പീഡനവുമായി ബന്ധപ്പെട്ട് 19 കേസുകളിലും വൈദ്യസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് പത്തു കേസുകളിലും കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 27 കേസുകളിലും ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലും ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ക്ക് ഇടപെടേണ്ടിവന്നു. സാധാരണയെക്കാള്‍ കേസുകളുടെ എണ്ണം ലോക്ക് ഡൗണ്‍ കാലത്ത് കുറയുകയാണ് ചെയ്തതെന്ന് ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ പറയുന്നു.
മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെ 4.31 ലക്ഷം കോളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചൈല്‍ഡ്ലൈനിന്റെ ഹെല്പ്പ്ലൈന് നമ്പറായ 1098ലേക്ക് എത്തിയത്. ഹെല്‍പ്പ്ലൈനിലേക്ക് എത്തുന്ന കോളുകളില്‍ ഇടപെടല്‍ നടത്തേണ്ട കേസുകള്‍ അതാത് ജില്ലകളില്‍ ചുമതലപ്പെട്ടവര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് ചൈല്ഡ്ലൈന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ മനോജ് ജോസഫ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."