വളം, കീടനാശിനി കടകള്‍ ഏഴ് മുതല്‍ 11 വരെ തുറക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വളം, കീടനാശിനി കടകള്‍ രാവിലെ ഏഴ് മണി മുതല്‍ 11 മണിവരെ തുറക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ മറ്റ് കാര്യങ്ങള്‍:
രക്തദാനം സമൂഹം ഏറ്റെടുത്തു, 1023 പേര്‍ക്ക് ഇന്നലെ രക്തം നല്കാന് സാധിച്ചു
ആര്.സി.സിയും ആരോഗ്യവകുപ്പും സംയുക്തമായി രോഗികളുടെ പ്രദേശത്ത് തന്നെ ചികിത്സ ഉറപ്പാക്കും, ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിക്കും
തമിഴ്നാട്ടില്‍ നിന്നെത്തുന്നവര്‍ക്കും ആവശ്യമായ മുന്‍കരുതലോടെ ചികിത്സ അനുവദിക്കും
പഴകിയ മത്സ്യം കടല്‍ മാര്ഗത്തിലെത്തിക്കുന്നതും തടയാന്‍ പരിശോധന ശക്തമാക്കും
തെരുവുകളിലുള്ള ആളുകള്‍ക്കുള്ള അഭയകേന്ദ്രങ്ങളില്‍ തിരക്ക് പരിഹരിക്കാന്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാക്കും
പത്തനംതിട്ടയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിന് നടപടി. കലക്ടറുടെ ശ്രദ്ധയില്‍പെടുത്തി
മീന്‍ വില്പ്പനക്കാരികള്ക്ക് ഹാര്‍ബറില്‍ നിന്ന് പാസ് നിഷേധിക്കാന്‍ പാടില്ല
ആറളം കൃഷിഫാമില്‍ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പ്രശ്നം പരിശോധിച്ച് പരിഹരിക്കും
ജപ്തി നടപടികള്‍ ഒഴിവാക്കണമെന്ന്. ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടു
റബര്ടാപ്പിങിന് റെയിന്‍ ഗാര്‍ഡിങ് നടത്താന്‍ അനുമതി
സര്‍ക്കസ് കലാകാരന്മാര്ക്ക് സഹായം നല്‍കും
ശുചീകരണ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പാസ് തടയരുത്
സമൂഹ അടുക്കളയിലെ മാലിന്യങ്ങള്‍ നീക്കുന്നതിന് തൊഴിലാളികളെ വേണമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാം
തയ്യല്‍,ആഭരണ, കാര്‍ഷിക, അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡുകള്‍ വഴി ആയിരം രൂപയുടെ സഹായം
ഔട്ട് വര്‍ക്ക് ബീഡി തൊഴിലാളികള്‍ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ ആഴ്ചയില്‍ രണ്ട് ദിവസം ഇളവ് നല്‍കും
കയര്ക്ഷേമനിധിയില് പെന്ഷന് ലഭിക്കാത്തവക്കും ലോട്ടറി തൊഴിലാളികള്‍ക്കും 1000 വീതം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."