പാലയൂര്‍ മഹാതീര്‍ഥാടനം സമാപിച്ചു
ചാവക്കാട്: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള ഇരുപതാം പാലയൂര്‍ മഹാതീര്‍ഥാടനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. പാലയൂര്‍ തീര്‍ഥകേന്ദ്രം അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ഗോവ ആര്‍ച്ചുബിഷപ്പും സി.ബി.സി.ഐ സീനിയര്‍ വൈസ് പ്രസിഡന്റുമായ മാര്‍ ഫിലിപ്പ് നേരി ഉദ്ഘാടനം ചെയ്തു.
തീക്ഷ്ണമായ മിഷനറി പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നമ്മള്‍ ചെയ്യേണ്ടതുണ്ടെന്നും കേരളം ഇതിന് ലോകത്തിനു മുഴുവന്‍ മാതൃകയാണെന്നും അദേഹം പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു.
ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, മോണ്‍. ജോര്‍ജ് കോമ്പാറ, മോണ്‍.തോമസ് കാക്കശേരി, റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍, ഡോ.മേരി റെജീന, ഫാ.മാത്യു കുറ്റിക്കാട്ടയില്‍, ഫാ. ജിന്റോ കുറ്റിക്കാട്ട്, സി.ജി ജെയ്‌സണ്‍, സി കെ ജോസ്, വി.പി ചാക്കോ, പി.ഐ ലാസര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
രാവിലെ ഏഴിന് തീര്‍ഥാടനത്തിന്റെ മുഖ്യപദയാത്ര ത്യശൂര്‍ ലൂര്‍ദ് പള്ളിയില്‍ നിന്നും ആരംഭിച്ചത്.
ഇതേ സമയം അതിരൂപതയുടെ മറ്റുഭാഗങ്ങളില്‍നിന്നുമുള്ള പദയാത്രകളും ആരംഭിച്ച് ഉച്ചകഴിഞ്ഞ് രണ്ടോടെ ചാവക്കാടും പഞ്ചാരമുക്കിലും സംഗമിച്ച് പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി.
പാലയൂരിലെ സ്മാരകങ്ങള്‍ കാണാനും, വിശ്വാസ കവാടത്തിലൂടെ പ്രവേശിച്ച് തിരുശേഷിപ്പും, തിരുസ്വരൂപം വണങ്ങുന്നതിനും വലിയ തിരക്കായിരുന്നു. ആര്‍ച്ച് ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ സമൂഹബലിയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."