HOME
DETAILS
MAL
യു.എ.ഇയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കണം: ഹൈക്കോടതിയില്‍ ഹരജി
backup
April 10 2020 | 02:04 AM
കൊച്ചി: കൊവിഡിനെത്തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ വിമാന സര്‍വിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കെ.എം.സി.സി ഹൈക്കോടതിയെ സമീപിച്ചു. ലേബര്‍ ക്യാംപുകളില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടില്‍ എത്തിക്കാനായി യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ആണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. സന്നദ്ധതയറിയിച്ച വിമാന കമ്പനികള്‍ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."