HOME
DETAILS
MAL
മദ്യം കിട്ടാതെ അസ്വസ്ഥത: ഗൃഹനാഥന് തൂങ്ങിമരിച്ചു
backup
April 10 2020 | 02:04 AM
കുട്ടനാട്: ഗൃഹനാഥനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുളിങ്കുന്ന് പഞ്ചായത്ത് 13ാം വാര്‍ഡ് കുട്ടിച്ചിറയില്‍ കെ.സി. വര്‍ഗീസ് (54) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ക്ഡൗണിനു ശേഷം മദ്യം ലഭിക്കാതായതോടെ വര്‍ഗീസ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി മരുന്നു വാങ്ങിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ കൈക്കു വിറയലും മറ്റ് അസ്വസ്ഥതകളും കാട്ടിയിരുന്നതായും പ്രാഥമികാന്വേഷണത്തില്‍ മദ്യം ലഭിക്കാത്തതു മൂലമുണ്ടായ മാനസിക വിഷമമാണ് മരണത്തിലേക്കു നയിച്ചതെന്നും പുളിങ്കുന്ന് പൊലിസ് പറയുന്നു. കൂലിപ്പണിക്കാരനാണ് വര്‍ഗീസ്. ഭാര്യ: എത്സമ്മ. മക്കള്‍: ടിബിന്‍, കുര്യച്ചന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."