ഡെങ്കിപ്പനി: കൊതുകുനശീകരണം എല്ലാവരുടെയും ചുമതലയെന്ന് കലക്ടര്‍
കാസര്‍കോട്: കൊതുക്, കൂത്താടിനശീകരണം ആരോഗ്യ പ്രവര്‍ത്തകരുടെയും ആശ-അങ്കണവാടി പ്രവര്‍ത്തകരുടെയും മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിക്കും അതിന് ചുമതലയുണ്ടെന്നും കലക്ടര്‍ കെ. ജീവന്‍ ബാബു. അതിനായി കൂട്ടായ ഉത്തരവാദിത്വം വേണമെന്നും വാര്‍ഡ് തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിച്ച് എല്ലാ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തണമെന്നും കലക്ടര്‍ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷി പ്രതിനിധികളെയും സന്നദ്ധ സംഘടനകളെയും ക്ലബുകളെയും ഏകോപിച്ചു പ്രവര്‍ത്തിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. രോഗത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലവരും പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഡെങ്കിപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളില്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ്‌മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി.എം.ഒ, ഡി.പി.എം, മെഡിക്കല്‍ ഓഫിസര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍, ക്ലബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കലക്ടറുടെ നേതൃത്വത്തില്‍ ഡി.എം.ഒ, ഡി.പി.എം, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ചെങ്കള ടൗണിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഉറവിടങ്ങള്‍ കണ്ടെത്തിയ കച്ചവട സ്ഥാപന ഉടമകള്‍ക്ക് നിലവിലെ ഉറവിടങ്ങള്‍ നശിപ്പിക്കുവാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതുമായി സഹകരിക്കാത്തവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കും.
ചെമ്മനാട് പഞ്ചായത്തിലെ ഇന്‍ഡ്ട്രിയല്‍ ഏരിയ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. പ്ലാസ്റ്റിക് റീസൈക്ലിങ് യൂനിറ്റില്‍ മറയില്ലാതെ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ ഉടന്‍ തന്നെ മാറ്റാന്‍ നിര്‍ദേശം നല്‍കി. ചകിരി റീ സൈക്ലിങ് യൂനിറ്റില്‍നിന്നു പുറന്തള്ളുന്ന മലിനജലം കെട്ടി നില്‍ക്കാതെ സുരക്ഷിതമായി മാറ്റാനും കലക്ടര്‍ നിര്‍ദേശിച്ചു.
കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി എന്നിവടങ്ങളില്‍ നടന്ന യോഗങ്ങള്‍ക്ക് എ.ഡി.എം എന്‍. ദേവിദാസ് നേതൃത്വം നല്‍കി. ബളാല്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ നടന്ന യോഗത്തില്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ സി. ബിജുവും ദേലംപാടിയില്‍ കാസര്‍കോട് ആര്‍.ഡി.ഒ പി. അബ്ദുസമദും പുല്ലൂര്‍പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. ജയലക്ഷ്മിയും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."