'കൊവിഡ് സഹായങ്ങള്‍ നാലാളറിയട്ടെ, ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജിലിടൂ, ഫോട്ടോ എടുക്കുമ്പോള്‍ മാസ്‌ക് മറക്കരുത്- പ്രവര്‍ത്തകര്‍ക്ക് ബി.ജെ.പി സര്‍ക്കുലര്‍
തിരുവനന്തപുരം: കൊവിഡ് സമയത്തു ചെയ്യുന്ന സഹായങ്ങള്‍ നാലാളറിയണമെന്ന് പ്രവര്‍ത്തകരോട് ബി.ജെ.പി.ഫേസ്ബുക്ക് വഴിയും മറ്റും ചെയ്യുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കണമെന്നാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്റെ സര്‍ക്കുലര്‍ സംബന്ധിച്ച വാര്‍ത്ത മനോരമ ഓണ്‍ലൈനാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല പ്രചാരണം നല്‍കണം. ദാനപ്രവൃത്തികള്‍ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്‌ക് മാറ്റരുത്.
ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോള്‍ 'ഫീഡ് ദ് നീഡി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫേസ്ബുക്ക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാല്‍ കേരള സപ്പോര്‍ട്സ് പിഎം കെയര്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യണം.
ബി.ജെ.പി കേരളം എന്ന ഫേസ്ബുക്ക് പേജ് എല്ലാ പ്രവര്‍ത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകള്‍ പതിവായി ഷെയര്‍ ചെയ്യുകയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."