പത്താം ക്ലാസ് കയറ്റം: വിദ്യാര്‍ഥിയുടെ പാദ,അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാര്‍ക്ക് അടിസ്ഥാനത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ പത്താം ക്ലാസിലേക്കുള്ള പ്രവേശനം പാദ,അര്‍ധവാര്‍ഷിക പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ കരസ്ഥമാക്കിയ മാര്‍ക്കുകള്‍ അനുസരിച്ചായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. എട്ട്,ഒന്‍പത് ക്ലാസുകളില്‍ അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തില്ല.
പൂര്‍ത്തിയായ പരീക്ഷകളിലെ മാര്‍ക്കും പാദ,അര്‍ധവാര്‍ഷിക പരീക്ഷകളിലെ മാര്‍ക്കിന്റെയും ശരാശരി പരിഗണിച്ചായിരിക്കും പത്താം ക്ലാസിലേക്കുള്ള ക്ലാസ് കയറ്റം തീരുമാനിക്കുകയറ്റം നിശ്ചയിക്കുകയെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ എല്ലാവര്ക്കും കയറ്റം നല്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.
അതേ സമയം സാമൂഹിക ഒത്തുചേരല്‍ സാധ്യമാകുന്ന ഘട്ടത്തില്‍ അവശേഷിക്കുന്ന എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി,വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടത്തും.എന്നാല്‍ പരീക്ഷനടത്തുന്ന തീയതി നിലവിലെ സാഹചര്യത്തില്‍ പറയാനാകില്ല. പരീക്ഷകള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹര്യം ഉണ്ടായാല്‍ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷയുടെ സാധ്യത പരിശോധിക്കുകയുള്ളു.
സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള പ്രവേശനം സമ.ബന്ധിതമായി നടത്തും. പൊതുവിദ്യാലങ്ങളില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് വിദ്യാര്‍ഥിക്ക് പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല.എന്നാല്‍ ജൂണ്‍ ഒന്നിന് തന്നെ സ്കൂള്‍ തുറക്കുമോ എന്നത് സംബന്ധിച്ച് പറയാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള എട്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ജില്ലാഹബ്ബുകളില് എത്തിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാക്കിയ ഒന്‍പത് പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ഗതാഗതം പുനസ്ഥാപിച്ചതിന് ശേഷം ജില്ലാതല ഹബ്ബുകളിലേക്ക് എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."