ഫായിസിന്റെ വേര്‍പാട് വേങ്ങാടിനെ നടുക്കി
വേങ്ങാട്: വേങ്ങാട് പ്രദേശത്തെ കണ്ണീരിലാക്കിയാണ് റംസാനിലെ ഇരുപതും ഇരുപത്തി ഒന്നാം രാവും കടന്ന് പോയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട പി.മുഹമ്മദ് ഫായിസ് (27) കുടുംബ സുഹൃത്തിന്റെ ഉപരിപഠനത്തിനായി ബാംഗ്ലൂര്‍ പോയി തിരിച്ച് വന്നത് രാവിലെയായിരുന്നു. തുടര്‍ന്ന് ഉച്ചവരെ വേങ്ങാട് പ്രദേശത്ത് തന്നെയുണ്ടായിരുന്നു.ഉച്ചയക്ക് ശേഷം താന്‍ പാട്ണറായ പഴയങ്ങാടിയിലുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് യാത്ര ചെയ്യവേയാണ് ചെറുകുന്ന് വെള്ളറങ്ങില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത്.
ഉടന്‍ തന്നെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഴയങ്ങാടിയിലുള്ള കടയില്‍ പോയി മടങ്ങി വന്ന് പ്രസവ തീയ്യതി അടുത്ത സഹോദരിയേയും കൂട്ടി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ പോകാനിരിക്കെയാണ് ദു:ഖകരമായ വാര്‍ത്ത തേടിയെത്തിയത്. സംസാരശൈലിയില്‍ മിതത്വവും നര്‍മ്മരസവും ഉള്ളതിനാല്‍ ഒരിക്കല്‍ പരിചയപ്പെട്ട ആരും തന്നെ ഫായിസിനെ മറക്കാന്‍ സാധ്യതയില്ല. അത് കൊണ്ട് തന്നെ ധാരാളം സുഹൃത്തുകളുള്ള വ്യക്തിയായിരുന്നു.
വേങ്ങാട് പ്രദേശത്തെ യുവാക്കള്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു പി.മുഹമ്മദ് ഫായിസ് .യാത്ര ഏറെ ഇഷ്ടപ്പെടുന്നതും യാത്രയില്‍ നടന്ന കാര്യങ്ങള്‍ ഫേസ് ബുക്കില്‍ വിവരണമായി കുറിക്കുകയും ചെയ്യുമായിരുന്നു.
മൃതദേഹം ഇന്നലെ പരിയാരത്ത് നിന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയത് ഉച്ചയോടെ വേങ്ങാട് പ്രദേശത്ത് എത്തി.ജുമാമസ്ജിദില്‍ പൊതുദര്‍ശനത്തിനായി വെച്ചപ്പോള്‍ ആയിരക്കണക്കിന്‌പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് വേങ്ങാട് വട്ടക്കണ്ടിയില്‍ ഖബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."