ഓപണ്‍ എയര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
കൊല്ലം: ഐ.എച്ച്.ആര്‍.ഡി കരുനാഗപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ പുതുതായി നിര്‍മിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അനുവദിച്ച പത്തുകോടി രൂപ ഉപയോഗിച്ച് നടത്തിയ പ്രവര്‍ത്തനത്തിലൂടെ കോളജിന്റെ ഭൗതികസാഹചര്യവും അക്കാദമിക് നിലവാരവും ഉയര്‍ന്നതായി എം.എല്‍.എ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി. ദിവാകരന്‍ എം.എല്‍.എയുടെ 2014 15 വര്‍ഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്തംഗം റിച്ചു രാഘവന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്തംഗം അംബികാ ദേവി, ഐ.എച്ച്.ആര്‍.ഡി സ്റ്റേറ്റ് അക്കാദമിക്ക് കോഓര്‍ഡിനേറ്റര്‍ ജേക്കബ് തോമസ്, വിവിധ രാഷ്ട്രീയ പ്രതിനധികള്‍ പങ്കെടുത്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എല്‍ ജയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഡോ. എല്‍ ഷാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."