കാറിലെത്തിയ യുവതി നവജാത ശിശുവിനെ വഴിയിലുപേക്ഷിച്ചു; ദൃശ്യങ്ങള്‍ പുറത്ത്
മുസഫര്‍നഗര്‍: കാറിലെത്തിയ യുവതി നവജാതശിശുവിനെ വഴിയിലുപേക്ഷിച്ചു. യു.പിയിലെ മുസഫര്‍നഗറിലാണ് സംഭവം.
കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചാര നിറത്തിലുള്ള സാന്‍ഡ്രോ കാറിലെത്തിയ യുവതി ജനലിലൂടെ പെണ്‍കുഞ്ഞിനെ വച്ചിരിക്കുന്ന തുണിക്കെട്ട് നിരത്തിലെ പടിയിലേക്ക് വയ്ക്കുകയായിരുന്നു.
നാട്ടുകാര്‍ കുട്ടിയെ കണ്ടെത്തി പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ജില്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
#WATCH An unidentified woman drops a new-born baby on a street from a car in Muzaffarnagar. CMO Muzaffarnagar says, "the new-born is under treatment but her condition remains critical. We are hopeful of her recovery." (Source:CCTV footage) pic.twitter.com/Q6gyEAo6Q6
— ANI UP (@ANINewsUP) June 6, 2018
കഴിഞ്ഞ ദിവസം കേരളത്തില്‍ അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. പിന്നീട് ദമ്പതികള്‍ പിടിയിലാവുകയും ചെയ്തു. നാലാമത്തെ കുഞ്ഞിനെ നാണക്കേടോര്‍ത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അവര്‍ പൊലിസിനോട് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."