കണ്ണനല്ലൂര്‍-കൊട്ടിയം റോഡില്‍ അപകടങ്ങളേറുന്നു
കൊട്ടിയം: കണ്ണനല്ലൂര്‍ ജങ്ഷന്‍ അപകടക്കെണിയാകുന്നു. പരിഷ്‌കരണത്തിന്റെ പേരില്‍ ട്രാഫിക് കുടയടക്കം ഇടിച്ചുനിരത്തി രണ്ടുമാസം പിന്നിട്ടിട്ടും കണ്ണനല്ലൂരിനെ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. ഇന്നലെയും ഇവിടെ കൊട്ടിയം ഭാഗത്തേയ്്ക്കുള്ള റോഡില്‍ അപകടം ആവര്‍ത്തിച്ചു. സിഗ്നല്‍ ലൈറ്റോ മറ്റൊരു നിയന്ത്രണ സംവിധാനമോ ഇല്ലാത്തതാണ് കണ്ണനല്ലൂരില്‍ അപകടങ്ങളേറാന്‍ കാരണം.
ഇന്നലെ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരിയും കുട്ടിയും റോഡരികിലേയ്ക്ക് തെറിച്ചുവീണെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു. ഇവിടെ ദിവസവും നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
എന്നാല്‍ വീതി കുറവുകാരണം ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. 21 കോടി രൂപ കണ്ണനല്ലൂര്‍ ടൗണ്‍ വികസനത്തിനായി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ അനുവദിക്കപ്പെട്ട തുക ലഭ്യമാകാന്‍ വൈകുമെന്നതിനാല്‍ അതുവരെയുള്ള അപകടങ്ങളില്‍ നിന്ന് എങ്ങനെ തടയുമെന്ന പ്രതിന്ധിയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."