എടപ്പാള്‍ പീഡനം: കേസ് പിന്‍വലിച്ച് തിയറ്റര്‍ ഉടമയെ സാക്ഷിയാക്കും
തിരുവനന്തപുരം: എടപ്പാളിലെ തിയറ്ററില്‍ പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ ഇ.സി.സതീശനെതിരെ കേസെടുത്തത് വിവാദമായതോടെ കേസ് പിന്‍വലിക്കാന്‍ തീരുമാനം. പൊലിസിനു ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസില്‍ സതീശനെ മുഖ്യസാക്ഷിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പീഡനവിവരം പൊലിസിനെ അറിയിക്കാന്‍ വൈകി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. പോക്സോ നിയമപ്രകാരം ഇവ രണ്ടും ജാമ്യമില്ലാ കുറ്റമാണ്.
അറസ്റ്റ് വിവാദമായതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയും പൊലിസ് നടപടി നിയമപരമാണോ എന്ന് പരിശോധിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമമോപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സംബന്ധമായ വിവരം ശേഖരിച്ച് നിയമോപദേശത്തിന് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."