പരിസ്ഥിതി ദിനത്തില്‍ സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എ.ബി.വി.പിക്കാരുടെ കൈയേറ്റ ശ്രമം
കുന്നംകുളം: പരിസ്ഥിതി ദിനത്തില്‍ കിഴൂര്‍ വിവേകാനന്ദ കോളജില്‍ മരം നടാനെത്തിയ പെണ്‍കുട്ടികളടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ എ.ബി.വി.പി ക്കാരുടെ കൈയ്യേറ്റ ശ്രമം.
ലോകം മുഴുവന്‍ മരത്തൈകള്‍ നട്ടു പരിസ്ഥിതി ദിനം ആചരിക്കുന്നതിനിടെ വെല്ലുവിളി നേരിട്ടു പെണ്‍കരുത്ത് കാട്ടി ക്യാംപസില്‍ മരം നട്ട വീഡിയോ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു .
എ.ബി.വി.പി യൂനിയന്‍ നിലവിലുള്ള കുന്നംകുളം വിവേകാനന്ദ കോളജില്‍ മരം നടുന്നതില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നതിനിടെ അവസാന വര്‍ഷ മലയാളം വിദ്യാര്‍ഥിയും ജില്ലാ കമ്മിറ്റിയംഗവുമായ സരിതയെ തല്ലാന്‍ കയ്യോങ്ങുന്നതും എസ്.എഫ്.ഐ യുടെ പരിപാടി നിശ്ചയിക്കുന്നതു നിങ്ങളാണോ എന്നു ചോദിച്ചു എ.ബി.വി.പി പ്രവര്‍ത്തകരെ നേരിടുന്ന സരിതയുടെ ദ്യശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആവേശമായി മാറുന്നത്.
പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി നേടിയിട്ടാണു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മരത്തൈ നടാനെത്തിയത്.
പ്രകൃതി വിരോധികളുടെ എതിര്‍പ്പിനെ വകവെക്കാതെ ഏരിയാ പ്രസിഡന്റ് സച്ചിന് പ്രകാശിന്റെയും സരിതയുടെയും യൂനിറ്റ് ഭാരവാഹികളായ ഹരിത, നവ്യ എന്നിവരുടെ നേതൃത്വത്തില്‍ മരം നട്ടാണ് ഇവര്‍ മടങ്ങിയത്.
പെണ്‍കുട്ടികളോടു മോശമായ രീതിയില്‍ പെരുമാറുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്ത അക്രമികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പെണ്കുട്ടികളടക്കമുള്ളവര്ക്കു സംരക്ഷണം നല്‍കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ബാബു എം. പാലിശ്ശേരി ആവശ്യപ്പെട്ടു.
സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന എ.ബി.വി.പി ഗുണ്ടായിസത്തില്‍ എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി കെ.എസ് ഷിബിന്‍, പ്രസിഡന്റ് സച്ചിന് പ്രകാശ് ആവശ്യപ്പെട്ടു. ഇന്നു പ്രതിഷേധ ദിനമായി ആചരിച്ച് ക്യാംപസുകളില്‍ പ്രകടനം നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."