ജിദ്ദയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപത്ത് ചാവേര്‍ സ്ഫോടനം
ജിദ്ദ: സഊദി അറേബ്യയിലെ യു.എസ് കോണ്‍സുലേറ്റിനു സമീപത്തുണ്ടായ ചാവേറാക്രമണത്തില്‍ ഒരു പൊലിസുദ്യോഗസ്ഥന് പരുക്കേറ്റു. ജിദ്ദയിലെ ഫലസ്തീന് റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം.
ചാവേറായി പൊട്ടിതെറിക്കാന്‍ വന്ന തീവ്രവാദി കനത്ത സുരക്ഷാ വലയത്തിലുള്ള കോണ്‍സുലേറ്റിനെ ആക്രമണത്തിലൂടെ തകര്‍ക്കാനായിരുന്നു പദ്ധതി. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലിലൂടെ വന്‍ ആക്രമണം തടയുകയായിരുന്നു.
കോണ്‍സുലേറ്റില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെ ചാവേറിനെ തടയുന്നതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റത്. സംഭവത്തില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന ജിദ്ദയിലെ അല്‍ അന്ലദുസ്, ഫലസ്തീന്, അല്‍ ഹംറ, ഹായില്‍ പ്രദേശങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ്.
യു.എസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് സഊദിയിലെ കോണ്‍സുലേറ്റിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. അമേരിക്കയ്ക്കു നേരെ ഇന്ന് ഐ.എസിന്റെ ആക്രമണമുണ്ടാവുമെന്ന് ഐ.എസിന്റെ ഭീഷണിയുണ്ട്. 2004 ല്‍ ജിദ്ദ കോണ്‍സുലേറ്റിനു നേരെയുണ്ടായ തീവ്രവാദീ ആക്രമണത്തില്‍ ഒന്‍പതു പേര് കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."