HOME
DETAILS

റിമാന്‍ഡ് പ്രതി ജയിലില്‍ മരിച്ച സംഭവം അനേ്വഷിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്

  
backup
July 04 2016 | 03:07 AM

%e0%b4%b1%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ വീല്‍ചെയറില്‍ തടവുകാരന്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ചുമതലപ്പെടുത്തി. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ജയില്‍ മെഡിക്കല്‍ ഓഫിസറും സംഭവത്തെക്കുറിച്ച് പ്രത്യേകം വിശദീകരണങ്ങള്‍ കമ്മിഷനില്‍ സമര്‍പ്പിക്കണം. സൂപ്രണ്ടിന്റെയും മെഡിക്കല്‍ ഓഫിസറുടെയും വിശദീകരണങ്ങള്‍ വാങ്ങിയ ശേഷം ജയില്‍ ഡി.ജി.പിയും വിശദീകരണം കമ്മിഷനില്‍ ഫയല്‍ ചെയ്യണം.

ജയിലിലെ തടവുകാരനും വിവാദസന്യാസിയുമായ സന്തോഷ്മാധവനും ജയില്‍ ഡോക്ടറും സംസാരത്തില്‍ മുഴുകിയതിനെ തുടര്‍ന്നാണ് തടവുകാരനു ചികിത്സ ലഭിക്കാന്‍ താമസമുണ്ടായതെന്നു സഹതടവുകാരന്‍ കമ്മിഷന് അയച്ച പരാതിയില്‍ ആരോപിച്ചിരുന്നു.

തടവുകാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി അനില്‍ ജോര്‍ജാണ്(35) ഹൃദ്‌രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് 11ന് മരിച്ചത്. പരിശോധനയ്ക്കായി ജയില്‍ ഡോക്ടറുടെ അടുത്തെത്തിച്ച അനില്‍ജോര്‍ജ് നെഞ്ചുവേദന കാരണം പിടഞ്ഞ് മുക്കാല്‍ മണിക്കൂറോളം ആശുപത്രി മുറ്റത്ത് വീല്‍ചെയറില്‍ ഇരുന്നതായി സഹതടവുകാരനായ സാബു ഡാനിയേലിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് വീല്‍ചെയറില്‍ തന്നെ മരിക്കുകയായിരുന്നു. തടവുകാരന് നെഞ്ചുവേദനയാണെന്നു പറഞ്ഞിട്ടും ജയില്‍ ഡോക്ടര്‍ സന്തോഷ് മാധവനുമായി സംസാരം തുടരുകയായിരുന്നെന്നാണു പരാതി.

വി.ഐ.പികള്‍ക്ക് മാത്രമേ ജയിലില്‍ ചികിത്സ ലഭിക്കാറുള്ളൂവെന്നും ചികിത്സ കിട്ടാതെ രോഗികള്‍ മരിക്കുന്നതു പതിവാണെന്നും പരാതിയില്‍ പറയുന്നു.

സന്തോഷ് മാധവനുമായി ഡോക്ടര്‍ ചാറ്റിങില്‍ ഏര്‍പ്പെടാറുണ്ടെന്നും പരാതിയിലുണ്ട്. 2015 സെപ്റ്റംബര്‍ 17നും ഇത്തരത്തില്‍ ഒരു തടവുകാരന്‍ മരിച്ചിരുന്നു. മരണശേഷമാണ് അനില്‍ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.

ഇത്തരമൊരു പരാതി കമ്മിഷനില്‍ നല്‍കിയതിന്റെ പേരില്‍ സാബു ഡാനിയേലിന് യാതൊരു ഉപദ്രവവും ഉണ്ടാകാന്‍ പാടില്ലെന്ന് ജസ്റ്റിസ് ജെ.ബി.കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കും. നെയ്യാറ്റിന്‍കര സബ്ജയിലില്‍ നിന്നാണ് അനില്‍ ജോര്‍ജിനെ പൂജപ്പുരയിലെത്തിച്ചത്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഓഗസ്റ്റ് 17 നകം കമ്മിഷനില്‍ സമര്‍പ്പിക്കണം. കേസ് സെപ്റ്റംബര്‍ ഏഴിനു പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എമ്മിന്റെ മരണം; കലക്ടര്‍ക്കെതിരെ നടപടിക്ക് സാധ്യത, മുഖ്യമന്ത്രിയെ കണ്ടു

Kerala
  •  2 months ago
No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago