HOME
DETAILS
MAL
മഴവെള്ളം മുഴുവന്‍ കര്‍ണാടക ഡാമിലെത്തി
backup
July 04 2016 | 03:07 AM
പുല്‍പ്പള്ളി: ഇക്കുറി സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ പെയ്ത ജില്ലയാണ് വയനാട് എങ്കിലും ഇവിടെ പെയ്ത വെള്ളമത്രയും കബനിപുഴയിലൂടെ കര്‍ണാടകയുടെ അണക്കെട്ടുകളില്‍ നിറഞ്ഞു.
കാഴ്ച്ചക്കാരായി നിന്ന വയനാട്ടുകാരെ കാത്തിരിക്കുന്നത് രൂക്ഷമായ വരള്‍ച്ചയും. കര്‍ണാടകയിലെ ബീച്ചനഹള്ളി, തര്‍ക്ക, നുഗു തുടങ്ങിയ വലുതും ചെറുതുമായ ജലസംഭരണികളില്‍ അവര്‍ക്കാവശ്യമായ വെള്ളമത്രയും സംഭരിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടക. ഫലപ്രദമായ ചെറുകിട പദ്ധതികള്‍ക്കുപകരം വന്‍കിട പദ്ധതി വിഭാവന ചെയ്തു പണം കൊള്ളയടിക്കുകയാണ് ഇവിടെയുള്ള ഉദ്യോഗസ്ഥ- രാഷ്ട്രീയ ലോബിക്ക് താല്‍പര്യം.
ഇനിയെങ്കിലും വയനാട്ടില്‍ കബനീ ജല വിനിയോഗത്തിന് പരിസ്ഥിതി, ജനസൗഹൃദമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ വരും നാളുകളില്‍ കുടിവെള്ളം പോലും കിട്ടാതെ ജനം വലയുന്ന കാഴ്ചയാണ് ഉണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."