തൊഴിലവസരങ്ങളില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയിലുള്ളത്: പി. ശ്രീരാമകൃഷണന്‍
കൊടുവള്ളി: തൊഴിലവസരങ്ങളില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയിലുള്ളതെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു. കൊടുവള്ളി നിയോജക മണ്ഡലത്തിന്റെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന എന്റെ മണ്ഡലം നന്മയുടെ മണ്ഡലം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘവീക്ഷണമുള്ള കാഴ്ചപ്പാടുകളുണ്ടായെങ്കിലെ നാട്ടില്‍ വികസന നേട്ടങ്ങളുണ്ടാവുകയുള്ളു. കേരളത്തില്‍ വികസനമുണ്ടാവുമ്പോഴും കാര്‍ഷികോല്‍പാദന മേഖലയില്‍ വളര്‍ച്ചയുണ്ടാക്കാനായിട്ടില്ല. ഇത് പരിഹരിക്കാന്‍ കൂട്ടായശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. കൈത്തൊഴിലുകള്‍ക്കൊപ്പം യന്ത്രവല്‍കൃത വ്യവസായങ്ങളും ഉണ്ടാവണമെന്നും, എല്ലാ മേഖലയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസനമാണ് നാട്ടില്‍ ഉണ്ടാവേണ്ടതെന്നും സ്പീക്കര്‍ പറഞ്ഞു.
കാരാട്ട് റസാഖ് എം.എല്‍.എ അധ്യക്ഷനായി. അഡ്വ.പി.ടി.എ റഹിം എം.എല്‍.എ മുഖ്യാതിഥിയായി. പി. രാമചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. സ്‌നേഹസ്പര്‍ശം പദ്ധതിയിലേക്ക് ഡിവിഷന്‍ തലത്തില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ച് നല്‍കിയ കെ. ബാബുവിനും, വിരമിക്കുന്ന അധ്യാപകന്‍ കെ.കെ ആലിക്കും സ്പീക്കര്‍ ഉപഹാരങ്ങള്‍ നല്‍കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി വനജ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി രവീന്ദ്രന്‍, അഡ്വ.പി.കെ ബബിത, കെ. സരസ്വതി , കൗണ്‍സിലര്‍ ഇ.സി മുഹമ്മദ്, സി.പി നാസര്‍കോയ തങ്ങള്‍, ഒ.പി റഷിദ്, കോതൂര്‍ മുഹമ്മദ്, എ. രാഘവന്‍, ഒ.പി.ഐ കോയ, ടി.എം പൗലോസ്, ഗോപിനാഥന്‍, സെബാസ്റ്റ്യന്‍, അഷ്‌റഫ് വാവാട്, സാലിഹ് കൂടത്തായ്, ടി.കെ.അതിയത്ത്, ടി.ഇബ്രാഹിം, പി.ടി.എ ലത്തീഫ്, സംസാരിച്ചു. കണ്‍വീനര്‍ കെ. ബാബു സ്വാഗതവും, ട്രഷറര്‍ വായോളി മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."