വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശക സംരംഭം ഐഗേറ്റ് നാടിന് സമര്‍പ്പിച്ചു
താമരശേരി: പൂനൂരിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുട്ടികളുടെ അഭിരുചിക്കും കഴിവിനുമനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനും രൂപീകരിച്ച സന്നദ്ധ സംഘടനയായ ഐഗേറ്റ് നാടിന് സമര്‍പ്പിച്ചു. ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് സെക്രട്ടറി സി.പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫസല്‍ വാരിസ് അധ്യക്ഷനായി.
ട്രഷറര്‍ കെ.കെ മുനീര്‍ പദ്ധതി വിശദീകരിച്ചു. ജന.സെക്രട്ടറി പി.സി മുഹമ്മദ് ഗഫൂര്‍ സ്വാഗതം പറഞ്ഞു.
താമരശേരി പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ കെ. ഉസ്മാന് മാസ്റ്റര്‍, എ.കെ ഗോപാലന്, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ.കെ ബാലകൃഷ്ണന് നായര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, റിസു മുഹമ്മദ്, സി.കെ അസീസ്ഹാജി, കെ. അബൂബക്കര്‍ മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍, സി.കെ.എ ഷമീര്‍ബാവ, സൈഫുദ്ദീന് സംസാരിച്ചു. ദിനേശ് പൂനൂര് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."