HOME
DETAILS

ലോക്ക്ഡൗണ്‍ കഴിഞ്ഞയുടന്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളുണ്ടാവില്ല; പഠിക്കാനാവശ്യമായ സമയം നല്‍കും

  
backup
April 10 2020 | 14:04 PM

lock-down-sslc-plus-two-exam1

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞാലുടന്‍ നടത്തില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം സാമൂഹിക അകലം പാലിക്കേണ്ട ഘട്ടം അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ പരീക്ഷകള്‍ നടത്തുമെന്നും ഓണ്‍ലൈന്‍ പരീക്ഷ നടത്തേണ്ട ഘട്ടത്തിലേക്ക് സംസ്ഥാനം പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ട ഘട്ടത്തില്‍ മാത്രമേ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനെപ്പറ്റി തീരുമാനമെടുക്കൂ. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാവശ്യമായ സംവിധാനങ്ങളെല്ലാം സജ്ജമാണെങ്കിലും ഈ ഘട്ടത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തേണ്ടതില്ല എന്ന് തീരുമാനിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നടക്കാനുള്ള പരീക്ഷകള്‍ക്ക് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യത്തിന് സമയം കൊടുത്തുകൊണ്ടായിരിക്കും പരീക്ഷാ തിയതി പ്രഖ്യാപിക്കുക. നടക്കാനുള്ള പരീക്ഷകളുടെ ക്രമം പുനഃക്രമീകരിക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ക്ക് ശേഷമുള്ള ഇംപ്രൂവ്‌മെന്റ്, സേ തുടര്‍ പരീക്ഷകളും ദിവസങ്ങള്‍ ക്രമീകരിച്ച് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ഇതേസമയം ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മൂല്യനിര്‍ണയവും പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ജീവന്‍ ബാബു അറിയിച്ചു. പരീക്ഷകളും മൂല്യനിര്‍ണയവും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പറഞ്ഞു.

എസ്.എസ്.എല്‍.സി മാത്രം ഒന്‍പത് വിഷയങ്ങളിലായി നാല്‍പത് ലക്ഷം പേപ്പറുകളുണ്ട്. എഴുതിയ അധിക പേപ്പറുകള്‍ അടക്കം ഇത് കോടികള്‍ വരും. ഇതിത്രയും സ്‌കാന്‍ ചെയ്ത് ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് കൊണ്ടുവരിക ഏറെ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക് ഡൗണില്‍ ഇളവ് ലഭിച്ചാല്‍ എങ്ങനെ പരീക്ഷകളും മൂല്യനിര്‍ണയവും നടത്താനാവുമെന്നതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ തീരുന്നതിനുസരിച്ച് മാത്രം അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശമെന്നും അദ്ദേഹം പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago