HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്ന് പിടികൂടിയത് ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം
backup
April 10 2020 | 15:04 PM
തിരുവനന്തപുരം: മത്സ്യങ്ങളില്‍ മായം ചേര്‍ത്ത് വില്‍ക്കുന്നത് തടയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 11756 കിലോ മത്സ്യം പിടികൂടി. സംസ്ഥാനത്താകെ 126 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.
6 വ്യക്തികള്‍ക്ക് നോട്ടിസ് നല്കി. ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഇതുവരെ 62,594 കിലോ മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്. തിരുവനന്തപുരം 17, കൊല്ലം 14, പത്തനംതിട്ട 8, ആലപ്പുഴ 24, കോട്ടയം 2, എറണാകുളം 8, തൃശൂര്‍ 10, പാലക്കാട് 10, മലപ്പുറം 7, കോഴിക്കോട് 7, വയനാട് 2, കണ്ണൂര്‍ 13 കാസര്‍ഗോട് 4 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്നലെ പരിശോധനകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."