കൃഷിയിടങ്ങളിലെ മരംമുറിക്ക് നിയന്ത്രണമേര്‍പ്പെടുത്തണം
പുല്‍പ്പള്ളി: വയനാട്ടില്‍ കൃഷിയിടങ്ങളില്‍ നടക്കുന്ന വ്യാപക മരംമുറിക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ജില്ലയില്‍ നിന്ന് പ്രതിദിനം 30-40 ലോഡ് മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നുണ്ട്. നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഈ മരംമുറി.
കൃഷിയിടങ്ങളിലെ മരം മുറിക്കുന്നതിന് നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇതു നീക്കം ചെയ്തതോടെയാണ് ജില്ലയില്‍ മരം മുറി വ്യാപകമായത്. മരങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ജില്ലയിലുടനീളം ബോധവല്‍കരണ പരിപാടികള്‍ കാര്യമായി നടക്കുന്നുണ്ട്.
എന്നാല്‍ മറുഭാഗത്ത് മരം മുറിയും വ്യാപകമാകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മറ്റു കൃഷികള്‍ നഷ്ടത്തിലായതോടെ പല കര്‍ഷകരും വില്‍പനക്കായി മരം കൃഷി ചെയ്യുന്നുണ്ട്. ഇങ്ങനെ കൃഷി ചെയ്യുന്ന തേക്ക്, സില്‍വര്‍ഓക്ക് തുടങ്ങിയവ പ്രകൃതിക്ക് ഗുണം ചെയ്യാത്തവയുമാണ്.
നിലവില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരം മുറിച്ചുമാറ്റാമെന്ന ഉത്തരവ് മുതലെടുത്തും മരം മുറി നടക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായ മരം മുറിക്കെതിരേ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."