HOME
DETAILS
MAL
കൊവിഡ്-19; ബഹ്റൈനില്‍ ഒരാള്‍ കൂടി മരിച്ചു
backup
April 10 2020 | 16:04 PM
മനാമ: കൊവിഡ് -19 വൈറസ് ബാധയെ തുടർന്ന് ബഹ്റൈനിൽ ഒരാള്‍ കൂടി മരിച്ചു. നേരത്തെ ഇറാനിൽനിന്ന് ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 63 വയസുള്ള ബഹ്റൈൻ പൗരനാണ് വെള്ളിയാഴ്ച മരിച്ചതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ബഹ്റൈനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.
അതിനിടെ രാജ്യത്ത് പുതുതായി 11 പേർ കൂടി സുഖം പ്രാപിച്ചതോടെ ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 530 ആയി. 377 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ രാജ്യത്ത് 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
രാജ്യത്ത് ആറാമത്തെ മരണം കൂടി സംഭവിച്ചതോടെ ജാഗ്രതാ നിര്ദേശങ്ങങ്ങളും ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."