HOME
DETAILS

ഭയപ്പെടേണ്ട, നമുക്ക് അതിജീവിക്കണം

  
backup
April 11 2020 | 00:04 AM

save-pravasi-836670-2

 

ഗള്‍ഫില്‍ വിശേഷിച്ച്, ദുബൈയില്‍ കൊവിഡ് ബാധ മൂലം മലയാളികളുടെ ജീവന്‍ അപകടത്തിലാണെന്ന തരത്തില്‍ നടത്തുന്ന പ്രചാരണങ്ങള്‍ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ലോകമെങ്ങും ഈ പകര്‍ച്ചവ്യാധി രോഗവും മരണവും വിതക്കുന്നുണ്ട് എന്ന യാഥാര്‍ഥ്യം തിരിച്ചറിയുമ്പോള്‍ തന്നെ അതിനെതിരായ പ്രതിരോധത്തിലും ലോകം മുന്നോട്ട് പോകുന്നുണ്ട്. ആധുനിക സന്നാഹങ്ങള്‍ എല്ലാമുണ്ടെന്നു നാം കരുതിയ ഒന്നാംലോക രാജ്യങ്ങളില്‍ മരണനിരക്ക് കൂടുന്ന വാര്‍ത്തകളാവണം ജനങ്ങളെ നിരാശരാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി സമൂഹത്തിലും ഈ ഭയത്തിന്റെ പ്രതിഫലനം കാണുന്ന സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ധാരാളമായി പുറത്തുവന്നു. അപ്പോഴും അനാവശ്യമായി ആളുകളെ ഭയചകിതരാക്കുന്ന സന്ദേശങ്ങള്‍ അവസാനിപ്പിക്കുകയും ആത്മവിശ്വാസവും ആശ്വാസവും എത്തിക്കാനുള്ള സന്മനസ്സ് കാണിക്കുകയുമാണ് നാം ചെയ്യേണ്ടത്.
ദുബൈ ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് നാടുകളിലും ഭരണകൂടങ്ങളും അധികൃതരും കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ നിശബ്ദത പാലിക്കുകയും ഏതെങ്കിലും തരത്തില്‍ ഒരാവശ്യം നിറവേറുന്നതില്‍ കാലതാമസമുണ്ടായാല്‍ പോലും പ്രതികരിക്കുകയും ചെയ്യുന്നതാണ് മനുഷ്യ പ്രകൃതി. ഇപ്പോള്‍ കേള്‍ക്കുന്ന പരാതികളും പരിഭവങ്ങളും അത്തരം പ്രതികരണങ്ങളാണ്. ഇവിടെയും അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധസേവകരുടെ കൂട്ടായ്മകളും വലിയ തോതില്‍ കര്‍മ്മരംഗത്തുണ്ട്. ഈ വിപത്തിനെ കൂട്ടായ പരിശ്രമം വഴി അതിജയിക്കണം.


ഗള്‍ഫിലുള്ള മലയാളി സഹോദരങ്ങള്‍ നിരന്തരം കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളും സര്‍ക്കാര്‍ നടപടികളും ഇടതടവില്ലാതെ കണ്ടുകൊണ്ടിരിക്കുകയാണ്. അതൊക്കെ കാണുന്ന മലയാളികളാണ് ഇവിടെ തങ്ങള്‍ക്ക് പരിഗണന കിട്ടുന്നില്ലെന്ന് സംശയിക്കുന്നത്. ലോകത്തെവിടെ ആയാലും മലയാളികള്‍ നിത്യവും കാണുന്നത് കേരളം കൊവിഡ് പ്രതിരോധത്തിനായി എടുക്കുന്ന മുന്‍കരുതലുകളാണ്. പുറത്തു നിന്ന് വന്ന ഒരാള്‍ക്ക് രോഗം വന്നുവെന്നറിഞ്ഞാല്‍ അദ്ദേഹം ബന്ധപ്പെട്ടിരിക്കാനിടയുള്ള മുഴുവന്‍ ആളുകളെയും തിരഞ്ഞുപിടിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്ന രീതി. അതേരീതി ഗള്‍ഫിലും പ്രതീക്ഷിക്കുന്നു. ഇവിടത്തെ തന്റെ പാര്‍പ്പിടത്തില്‍ ഒരാള്‍ക്കു രോഗം സംശയിക്കുന്നതായി വിവരം കിട്ടുമ്പോള്‍ തന്നെ നാട്ടിലെ രീതിയിലുള്ള മുന്‍കരുതല്‍ നടപടികള്‍ ഇവിടെ ഇല്ലല്ലോയെന്ന ആശങ്കയുണ്ടാവുന്നു. അതുടനെ വാട്ട്‌സാപ്പില്‍ ആരെയെങ്കിലും അറിയിക്കുന്നു. ഇങ്ങനെ പരക്കുന്ന ഭീതി നിറഞ്ഞ പ്രതികരണങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളാണുണ്ടാക്കുക. ഭീതി കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ല. സാധ്യമായ പരിഹാരം വൈകിക്കാനതു കാരണമാകുകയും ചെയ്യും.
ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവേ രോഗബാധ കൂടുമ്പോഴും മരണ നിരക്കു വളരെകുറവാണെന്ന കാര്യം ശ്രദ്ധിക്കണം. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും അറുപതു വയസില്‍ കൂടുതലുള്ളവരും ഇവിടത്തെ ജനസംഖ്യയില്‍ താരതമ്യേന കുറവാണെന്നതാവാം അതിന്റെ കാരണങ്ങളിലൊന്ന്. ഏതായാലും സമൂഹ വ്യാപനുമുണ്ടാവുന്ന സാഹചര്യം ഗള്‍ഫ് രാജ്യങ്ങളിലില്ല. അത്തരം പ്രതികരണങ്ങളല്ല ഇപ്പോഴത്തെ ആവശ്യം. പ്രവാസികള്‍ക്ക് വേണ്ടത് രോഗികള്‍ക്ക് ചികിത്സയും രോഗസാധ്യതയുള്ളവര്‍ക്കു ക്വാറന്റൈന്‍ കേന്ദ്രങ്ങളുമാണ്. ഈ കാര്യത്തില്‍ കേന്ദ്ര, കേരള ഭരണകൂടങ്ങളുടെ ഇടപെടലുണ്ടാവണം. യു.എ.ഇയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ള രാജ്യമാണ് ഇന്ത്യ. ഇരു നേതൃത്വവും ഗള്‍ഫ് രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും ഗള്‍ഫിലെ സാമൂഹിക സംഘടനകളും ഒരുമിച്ച് നേരിടേണ്ടതാണ് പ്രവാസി പ്രശ്‌നങ്ങള്‍. അതിനുള്ള പ്രേരണയും സമ്മര്‍ദവും കൂടുതല്‍ ഉയര്‍ന്നു വരണം.
രോഗബാധിതര്‍ക്കു ഇവിടെ ചികിത്സ ലഭ്യമാക്കുന്നതു പോലെ പ്രധാനമാണു രോഗപ്പകര്‍ച്ച ഒഴിവാക്കാനുള്ള നടപടികള്‍. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്ക സാധ്യതയുള്ളവരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ വേണം. അതിനു കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പാര്‍പ്പിടങ്ങള്‍ വാടകക്കെടുക്കാം. കെ.എം.സി.സി ഉള്‍പ്പെടെ സാമൂഹിക സേവന കൂട്ടായ്മകള്‍ക്കും ഇവിടത്തെ വ്യവസായ വ്യാപാര പ്രമുഖര്‍ക്കും അക്കാര്യത്തില്‍ കോണ്‍സുലേറ്റുമായി സഹകരിക്കാനാകും.
നിലവില്‍ കെ.എം.സി.സി ഇരുപത്തിയഞ്ചു പാര്‍പ്പിട കേന്ദ്രങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ദുബൈ ഭരണകൂടത്തിന്റെ സമ്മതിയും ആശീര്‍വാദവും ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. തൊഴിലില്ലാതായവര്‍, കുടുംബിനികള്‍, കുട്ടികള്‍, സന്ദര്‍ശക വിസയില്‍ വന്നവരെല്ലാം കുടുങ്ങിക്കിടക്കുന്നുണ്ട്. ജോലി നഷ്ടപ്പെട്ടവരില്‍ ദൈനംദിന ചെലവുകള്‍ക്കു വകയില്ലാതായ ധാരാളം പേരുണ്ട്. ഇപ്പോള്‍ നടക്കുന്ന സൗജന്യ ഭക്ഷണവിതരണം കൂടുതല്‍ കാലം പ്രായോഗികമാകില്ല. അക്കാര്യത്തില്‍ ഉചിതമായ മറ്റുവഴികള്‍ കണ്ടെത്തണം. ഇവരെയൊന്നാകെ ഒറ്റയടിക്കു നാട്ടിലേക്കെത്തിക്കുക സാധ്യമല്ല. എന്നാല്‍ ലോക്ക് ഡൗണ്‍ നീങ്ങുന്ന മുറക്ക് അത്തരം പരിഹാരങ്ങളുണ്ടാവണം. ഈ കാര്യങ്ങളിലെല്ലാം ഇന്ത്യാ ഗവണ്മെന്റിന്റെയും കേരള സര്‍ക്കാറിന്റെയും ഇടപെടലുണ്ടാവണം.


സാമൂഹിക സേവന സംഘം എന്ന നിലയില്‍ പ്രവാസികളുടെ കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും യു.എ.ഇ കെ.എം.സി.സി കഴിഞ്ഞ ദിവസം കത്തുകള്‍ അയച്ചിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സുരക്ഷ ഒരുക്കുന്നതിലും താമസസൗകര്യം സജ്ജീകരിക്കുന്നതിലും എംബസി ഇടപെടണമെന്നും ജോലിയില്ലാത്തവര്‍ക്കും വിസാ കാലാവധി കഴിഞ്ഞവര്‍ക്കും നാട്ടില്‍ പോവാന്‍ സൗകര്യമൊരുക്കണമെന്നതുമടക്കമുള്ള അഭ്യര്‍ഥനകളാണു കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാരീരിക, മാനസിക ആരോഗ്യങ്ങള്‍ നഷ്ടപ്പെടുത്താതെ ഈ മഹാമാരിയില്‍ നിന്ന് നമുക്കു നമ്മളെയൊന്നാകെ രക്ഷിച്ചെടുക്കണം. അതിനു നയതന്ത്ര തലത്തിലും സാമൂഹിക നിലയിലും വ്യക്തിപരമായും കരുതല്‍ നടപടികളിലേക്കു നീങ്ങണം. രോഗം നിയന്ത്രിക്കാന്‍ കഴിയും, അതില്‍ നാം ജയിക്കുകയും ചെയ്യും. ഭയമാണു നമ്മളെ തോല്‍പ്പിക്കുക. നമുക്ക് അതിജീവിക്കണം.

(യു.എ.ഇ കെ.എം.സി.സി നാഷണല്‍
കമ്മിറ്റി പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago