HOME
DETAILS
MAL
ആലപ്പുഴയില്‍ നിപാ ബാധയില്ലെന്ന് സ്ഥിരീകരണം
backup
June 07 2018 | 10:06 AM
ആലപ്പുഴ: ആലപ്പുഴയില്‍ രോഗി നിപാ വൈറസ് ബാധിച്ച് ചികിത്സയിലുണ്ടെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ആരോഗ്യവകുപ്പ്. ഇയാള്‍ക്ക് നിപായുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
കടുത്ത പനിബാധയെത്തുടര്‍ന്ന് ഇന്നലെയാണ് അടൂര്‍ സ്വദേശിയായയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇദ്ദേഹത്തെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."