മലപ്പുറം ജില്ലക്കാരായ യുവാക്കളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി
റിയാദ്: റിയാദിൽ മരണപ്പെട്ട മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ നസീം മഖ്ബറയിൽ ഖബറടക്കി. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പുത്തൂരിലെ കോതപ്പുറത്ത് ഇസ്ഹാഖ് (34), മലപ്പുറം വാഴക്കാട് ചീരോത്ത് തടയിൽ ജൗഹർ (23) എന്നിവരുടെ മയ്യിത്തുകളാണ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എക്സിറ്റ് 15ലെ അൽ രാജ്ഹി മസ്ജിദിൽ വെച്ച് നമസ്ക്കാരം നിർവ്വഹിച്ചതിന് ശേഷം നസീം മഖ്ബറയിൽ ഖബറടക്കിയത്.
[caption id="attachment_836659" align="aligncenter" width="360"] ജൗഹർ[/caption]കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് ഇസ്ഹാഖ് റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഉമ്മുൽ ഹമാമിലെ റൊട്ടി കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇസ് ഹാഖിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച അൽ ഖർജ് റോഡിൽ വെച്ച് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ട്രൈയിലറിലിടിച്ചാണ് ജൗഹർ മരിച്ചത്. നാല് മാസം മുമ്പ് പുതിയ വിസയിൽ റിയാദിലെത്തിയ ജൗഹർ ഒരു ബേക്കറി കമ്പനിയിൽ സെയിൽ സ്മാനായി ജോലി ചെയ്യുകയായിരുന്നു.
കർഫ്യൂ നിയന്ത്രണങ്ങളെ തുടർന്ന് ഏറെ പ്രയാസപ്പെട്ടാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്. മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി എന്നിവർ എംബസിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകൾ വേഗത്തിലാക്കി. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും ബന്ധുക്കളും നിയമ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."