ജില്ലാ കലക്ടറുടെ 'സേവന സ്പര്‍ശം' ഇന്ന് ചേര്‍ത്തലയില്‍
ആലപ്പുഴ: ജില്ലാ കലക്ടറുടെ താലൂക്ക്തല പരാതി പരിഹാര പരിപാടി സേവന സ്പര്‍ശത്തിന് ഇന്ന് ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ തുടക്കമാകും. പൊതുജനങ്ങളുടെ എല്ലാ പരാതികളും അപേക്ഷകളും ജില്ലാ കലക്ടര്‍ വീണ എന്‍.മാധവന്‍ നേരിട്ട് സ്വീകരിക്കും. അവസാന പരാതിക്കാരനേയും കണ്ട ശേഷമേ സേവനസ്പര്‍ശം അവസാനിപ്പിക്കു. ധനസഹായ വിതരണം, ആനുകൂല്യങ്ങളുടെ വിതരണം, പട്ടയ വിതരണം, സര്‍വേ പരാതികളുടെ പരിഹാരം എന്നിവ തത്സമയം നടത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്. വായ്പ കുടിശ്ശികകളിന്മേല്‍ തീരുമാനം എടുക്കുന്നതിന് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രത്യേക കൗണ്ടര്‍ തുറക്കും. പുതിയ അപേക്ഷകളിന്മേല്‍ അടിയന്തര തീര്‍പ്പ് ആണ് ലക്ഷ്യമിടുന്നത്. തീര്‍പ്പാക്കാത്ത ഫയലുകള്‍ ജില്ലാ കലക്ടര്‍ നേരിട്ട് പരിശോധിച്ച് തീരുമാനം എടുക്കും. പൊലിസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പിന്റെ സേവനം എന്നിവ ജനസമ്പര്‍ക്ക വേദിയില്‍ സജ്ജീകരിക്കുന്നുണ്ട്.
രാവിലെ 8.30 മുതല്‍ പുതിയ പരാതികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ തന്നെ ഓണ്‍ലൈനില്‍ പരാതികള്‍ സ്വീകരിക്കും. ഒന്‍പതോടെ ജില്ലാ കലക്ടര്‍ പരാതി നേരിട്ട് സ്വീകരിച്ചുതുടങ്ങും.
ആധാര്‍ എന്റോള്‍മെന്റിന് പ്രത്യേക സൗകര്യം ഒരുക്കുന്നുണ്ട്. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്കുകളുടെ കൗണ്ടര്‍ തുറക്കും. ആറ് പട്ടയങ്ങളുടെ വിതരണവും വേദിയില്‍ നടക്കും. പരാതി നല്‍കാന്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കുന്നതിന് പന്തല്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വേദിയില്‍ ഉണ്ടാകും. കുടിവെള്ള വിതരണത്തിനും ലഘുഭക്ഷണ വിതരണത്തിനും സൗകര്യം ഒരുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."