മാസ്‌ക് തുണി കൊണ്ട് മതി
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ തുണികൊണ്ട് നിര്‍മിച്ച മാസ്‌കാണ് നല്ലതെന്ന് അധികൃതര്‍. സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി പുനരുപയോഗിക്കാമെന്നതാണ് കോട്ടണ്‍ തുണികൊണ്ടുള്ള മാസ്‌കുകളുടെ പ്രത്യേകത. വീണ്ടും ഉപയോഗിക്കാം എന്നതുകൊണ്ടുതന്നെ ചെലവ് താരതമ്യേന കുറവാണ്.
ഒറ്റത്തവണ ഉപയോഗിക്കുന്ന മാസ്‌ക് ഓരോ തവണയും ധരിച്ചശേഷം കളയുന്നതുമൂലമുള്ള മാലിന്യത്തിന്റെ തോത് ഗണ്യമായി കുറയ്ക്കാനുമാകും.
തുണികൊണ്ടല്ലാത്ത മാസ്‌ക് ഒരു തവണയില്‍ കൂടുതല്‍ ഉപയോഗിക്കുന്നത് രോഗപകര്‍ച്ചയ്ക്കുള്ള സാധ്യതയും വര്‍ധിപ്പിക്കും. മാത്രമല്ല, ഒറ്റത്തവണ ഉപയോഗിച്ചശേഷം മാസ്‌കുകള്‍ വലിച്ചെറിയുന്നതും രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടാക്കും.
നമ്മുടെ സൗകര്യാനുസരണം വീട്ടില്‍ത്തന്നെ നിര്‍മിക്കാമെന്നതാണ് തുണി മാസ്‌കിന്റെ ഏറ്റവും വലിയ പ്രത്യേകത.
പൊതുയിടങ്ങളില്‍ പോകുമ്പോഴും, ദൈനംദിന സാഹചര്യത്തിലും ഇത്തരം മാസ്‌കുകളാണ് ജനങ്ങള്‍ക്ക് ഗുണപ്രദം.
മാസ്‌ക് ധരിക്കുക എന്നത് രോഗ വ്യാപനം തടയാനുള്ള മാര്‍ഗങ്ങളില്‍ ഒന്ന് മാത്രമാണെന്ന് പ്രത്യേകം ഓര്‍ക്കണം. സാമൂഹിക അകലം പാലിക്കുക, സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുക, തുങ്ങിയ ശീലങ്ങളും കൊവിഡ് 19 പ്രതിരോധത്തിന് അത്യന്താപേക്ഷിതമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."