തങ്കി പള്ളിയില്‍ വിശുദ്ധ വാരാചരണം ഏഴ് മുതല്‍
ചേര്‍ത്തല: തങ്കി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ഏഴ് മുതല്‍ 16 വരെ വിശുദ്ധ വാരാചരണം നടക്കും. ഇതിന് മുന്നോടിയായി നടക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ അഞ്ചിന് സമാപിക്കും. ദിവസവും വൈകിട്ട് നാലുമുതല്‍ രാത്രി ഒന്‍പത് വരെ നടക്കുന്ന ധ്യാനം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിലാണ് നയിക്കുന്നത്. ദേവാലയ അങ്കണത്തില്‍ ഏഴ് മുതല്‍ 11 വരെ ദിവസവും രാത്രി ഏഴിന് കുരിശിന്റെ വഴിയുടെ ദൃശ്യ സംഗീത നൃത്താവിഷ്‌കാരം പിയത്തയും അരങ്ങേറും. ഫാ.ഷെയ്‌സ് പോരുന്നക്കോട്ട് എസ്.ജെ രചനയും സംവിധാനവും നിര്‍വഹിച്ച ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയാണിത്.
ഏഴിന് കൊച്ചി രൂപത മെത്രാന്‍ ഡോ.ജോസഫ് കരിയിലും എട്ടിന് മന്ത്രി പി.തിലോത്തമനും ഒന്‍പതിന് സിവില്‍ സപ്ലൈസ് കമ്മിഷണര്‍ മിനി ആന്റണിയും 10ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോയും 11ന് പ്രഫ.കെ.വി തോമസ് എം.പിയും സംബന്ധിക്കും. ഒന്‍പതിന് രാവിലെ ഏഴിന് കുരുത്തോല വെഞ്ചരിപ്പ്, പ്രസംഗം, പ്രദക്ഷിണം. തുടര്‍ന്ന് നടക്കുന്ന സമൂഹ ദിവ്യബലിക്ക് ഫാ.അഗസ്റ്റിന്‍ നെല്ലിക്കല്‍വെളി മുഖ്യകാര്‍മികത്വം വഹിക്കും. 11ന് രോഗികള്‍ക്കുവേണ്ടി ദിവ്യബലി, ആശീര്‍വാദം, സ്‌നേഹവിരുന്ന്. വൈകിട്ട് 4.30ന് കുര്‍ബാന. 10,11, 12 തിയതികളില്‍ രാവിലെ 5.30നും പത്തിനും വൈകിട്ട് മൂന്നിനും ദിവ്യബലി, കര്‍ത്താവിന്റെ കല്ലറജപം, ആരാധന, തിരുസ്വരൂപ ദര്‍ശനം, നേര്‍ച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. 13ന് വൈകിട്ട് 3.15ന് ദീപം തെളിക്കല്‍ ശുശ്രൂഷകള്‍ക്കുള്ള ഒരുക്കം. നാലിന് മാനവമൈത്രി ദീപം തെളിക്കല്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
കെ.സി വേണുഗോപാല്‍ എം.പി മുഖ്യാതിഥിയാവും. വൈകിട്ട് അഞ്ചിന് തിരുവത്താഴ സമൂഹബലി. ഫാ.ജോര്‍ജ് മാളാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ.ഫ്രാന്‍സീസ് സേവ്യര്‍ കളത്തിവീട്ടില്‍ കാലുകഴുകള്‍ ശുശ്രൂഷ നടത്തും. കുര്‍ബാനയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും നടക്കും.
രാത്രി ഏഴിന് ദീപകാഴ്ച. 14ന് രാത്രി 12ന് തിരുസ്വരൂപ വണക്കത്തിനായി നടതുറക്കല്‍. കൊച്ചി മെത്രാന്‍ ഡോ.ജോസഫ് കരിയില്‍ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് കുരിശിന്റെ വഴി. രാവിലെ 10ന് കല്ലറജപ ശുശ്രൂഷ, പുത്തന്‍പാന പാരായണം. ഉച്ചയ്ക്ക് 2.30ന് വചനശുശ്രൂഷ, കുരിശ് വന്ദനം, ദിവ്യകാരുണ്യ സ്വീകരണം. ഫാ.സിജു പല്യത്തറ നയിക്കും.
ഫാ.വര്‍ഗീസ് കൊറ്റാപറമ്പില്‍ പീഡാനുഭവപ്രസംഗം നടത്തും. തുടര്‍ന്ന് നഗരികാണിക്കല്‍ ശുശ്രൂഷ. രാത്രി 12ന് കബറടക്ക ശുശ്രൂഷകള്‍. 15ന് രാത്രി 11ന് തീ, തിരി, വെള്ളം വെഞ്ചരിപ്പ്. തുടര്‍ന്ന് ഉയിര്‍പ്പ് കുര്‍ബാന. ഫാ.ജോമോന്‍ പൂത്തറ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ആഘോഷമായ ഉയിര്‍പ് തിരുനാള്‍ പ്രദക്ഷിണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."