പഴയകാട് വിദേശമദ്യശാല; സ്ത്രീകള്‍ നിരാഹാരസമരം തുടങ്ങി
മണ്ണഞ്ചേരി: പഴയകാട് സമരസമിതിയുടെ നേതൃത്വത്തില്‍ വിദേശമദ്യ വില്‍പ്പനശാലക്കെതിരായി സ്ത്രീകള്‍ നിരാഹാരസമരം തുടങ്ങി. നിരാഹാരസമരം കൃപാസനം ഡയറക്ടര്‍ ഫാ.വി.പി ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ ഉദയ റെയില്‍ക്രോസിന് സമീപത്തെ കയര്‍ഫാക്ടറയിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. 11 ദിവസമായി നാട്ടുകാര്‍ സംഘടിച്ച് ഇവിടെ രാപ്പകല്‍ സമരം നടത്തിവരുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപ്പിച്ച് നിരവധി സംഘടനകള്‍ രംഗത്തുണ്ട്.
ഇന്നലെ രാവിലെ പഴയക്കാട്ടില്‍ വിദേശമദ്യവില്‍പ്പന ആരംഭിച്ചതായി നാട്ടില്‍ പ്രചരിച്ചിരുന്നു. മദ്യപന്മാര്‍ സമരപ്പന്തലിനരികിലെത്തി സ്ത്രീകളോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ബിവറേജസ് അധികൃതര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
സമരത്തിന്റെ ഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിനു മുന്നില്‍ പ്രതിഷേധസമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
ഉദ്ഘാടനസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങളായ വി.സേതുനാഥ്, ശ്രീകുമാരി, ആലീസ് സന്ധ്യാവ്, ഓമന മണിക്കുട്ടന്‍, പി.ശശികുമാര്‍, കെ.സി ഷഡാനന്ദന്‍, ബാലചന്ദ്ര പണിക്കര്‍, മുരളീധരന്‍, ബിന്ദു വിലാസന്‍, ടി.പി ഷാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."