കാറില്‍ അനധികൃതമായി കടത്തുകയായിയിരുന്ന 1.2 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി
പട്ടാമ്പി: കാറില്‍ അനധികൃതമായി കടത്തുകയായിരുന്ന 1.246 കോടി രൂപ പട്ടാമ്പി എസ്.ഐ സംഘവും നടത്തിയ വാഹനപരിശോധനയില്‍ പിടി കൂടി. ജില്ലാപൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി മുരളീധരന്റെ നിര്‍ദേശപ്രകാരം പട്ടാമ്പി എസ്.ഐ രമേഷും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വിളയൂര്‍ പുലാമന്തോള്‍ പാലത്തിന് സമീപത്ത്് നിന്ന്്്് കാറിന്റെ ഡിക്കിയിലുണ്ടായിരുന്ന പണം പിടിച്ചെടുത്തത്.
കാറിലുണ്ടായിരുന്ന മലപ്പുറം, രാമപുരം പനങ്ങാങ്ങര സ്വദേശികളായ ഹുസൈന്(32), സജാദ്(22) എന്നിവരെ അറസ്റ്റ് ചെയ്തു. സേലത്ത് നിന്നും മലപ്പുറത്തേക്ക് കൊണ്ട്പോകുകയായിരുന്നു പണമെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലിസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പണത്തിന്റെ ഉറവിടത്തെ കുറിച്ചും ലക്ഷ്യസ്ഥാനത്തെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു.
പരിശോധനയില്‍ പട്ടാമ്പി എസ്.ഐ അജീഷ്, എ.എസ്.ഐമാരായ പ്രസാദ്, ശിവശങ്കരന്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സുനില്‍, അനൂപ്, പ്രകാശന്, സനല്‍, ബിജു, ഷമീര്‍, വിനീഷ്, കബീര്‍, ബ്രജിത്ത്, എസ്.പി.ഒ ധര്മേന്ദ്രന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."