കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി സുനില്‍ കുമാര്‍
കട്ടപ്പന: കാര്‍ഷിക മേഖലയില്‍ മികവു തെളിയിച്ച കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍. മികച്ചയിനം കുരുമുളക് കണ്ടുപിടിത്തം നടത്തി ഐസിഎആര്‍ അവാര്‍ഡിന് അര്‍ഹനായ കാഞ്ചിയാര്‍ സ്വദേശി ടി.ടി.തോമസിന്റെ കൃഷി ഫാം സന്ദര്‍ശിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കാര്‍ഷിക സര്‍വകലാശാലയില്‍ പഠനവും ഗവേഷണവും നടത്തുന്നവരും കൃഷിവകുപ്പുമെല്ലാം ഇത്തരം കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങി വന്ന് അവരുടെ അനുഭവസമ്പത്ത് ഉള്‍ക്കൊള്ളണം.
ഗവേഷണതലത്തിലുള്ള അറിവുകളും ശാസ്ത്രീയ തത്വങ്ങളും കര്‍ഷകര്‍ക്കു പകര്‍ന്ന് യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികരംഗത്തു വന്‍ നേട്ടം കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷനായി.
ഇ.എസ്.ബിജിമോള്‍ എംഎല്‍എ, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉഷാകുമാരി, വി.ആര്‍.ശശി, ജോര്‍ജ് പടവന്‍, കാഞ്ചിയാര്‍ രാജന്‍, വിജയകുമാരി ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."