ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലി നിര്‍ബന്ധമാക്കരുത്: കെ.എ.എം.എ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ അധ്യാപകതസ്തിക സൃഷ്ടിക്കുന്നതിന് ആഴ്ചയില്‍ 16 മണിക്കൂര്‍ ജോലി നിര്‍ബന്ധമാക്കിയത് അറബിക് ഉള്‍പ്പെടെയുള്ള ഏകാധ്യാപകരുള്ള വിഷയങ്ങളിലെ അധ്യയനം താളംതെറ്റിക്കുന്നതിനും പുതിയ അധ്യാപക തസ്തികകള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. സെക്കന്‍ഡ് ലാംഗ്വേജ്‌സബ്‌സിഡിയറി വിഷയങ്ങള്‍ പഠിപ്പിക്കാനാണ് മിക്ക കോളജുകളിലും ഒരു അധ്യാപകന്‍ മാത്രമുള്ള പഠനവകുപ്പുകള്‍ ഉള്ളത്. 16 മണിക്കൂര്‍ ജോലി ഉത്തരവ് വരുന്നതോടെ അധ്യാപക തസ്തിക നഷ്ടപ്പെടുകയും ഈ വിഷയങ്ങളില്‍ പഠനം ഇല്ലാതാവുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് സംഘടന നിവേദനവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."