ദേശീയപാത വികസനം: പദ്ധതി തയാറാക്കല്‍ അവസാനഘട്ടത്തിലെന്ന് മന്ത്രി
തിരുവനന്തപുരം: ദേശീയപാത 66 തലപ്പാടി - ഇടപ്പള്ളി, ചേര്‍ത്തല - തിരുവനന്തപുരം വരെ നാല്, ആറുവരി പാതയായി വികസിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയെ അറിയിച്ചു. 45 മീറ്റര്‍ വീതിയിലാണ് പാത വികസിപ്പിക്കുക. വിശദമായ പദ്ധതി രേഖ തയാറാക്കല്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 588.7 കിലോ മീറ്റര്‍ ദേശീയപാതയുടെ പണി പുരോഗമിക്കുകയാണ്. ദേശീയപാത വികസനത്തിനായി പത്ത് ജില്ലകളിലായി 2629 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1469 ഏക്കര്‍ ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. 848 ഹെക്ടറിന് മൂന്ന് എ നോട്ടിഫിക്കേഷനും 274 ഹെക്ടറിന് മൂന്ന് ഡി നോട്ടിഫിക്കേഷനും പുറപ്പെടുവിച്ചിട്ടുണ്ട്.
നിക്ഷിപ്ത താല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന അനാവശ്യ വിവാദങ്ങള്‍ സ്ഥലം ഏറ്റെടുക്കലിന് തടസം സൃഷ്ടിച്ചിട്ടില്ല. മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിനും 35 ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."