HOME
DETAILS

വെള്ളക്കരം ഓണ്‍ലൈനായി അടയ്ക്കാം

  
backup
April 11 2020 | 03:04 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%82-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85%e0%b4%9f

 


തിരുവനന്തപുരം: കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം അടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് വെള്ളക്കരമടയ്ക്കാന്‍ മാര്‍ച്ച് 24 മുതല്‍ ഒരു മാസത്തെ സാവകാശവും നല്‍കുന്നുണ്ട്. ഈ കാലയളവില്‍ പിഴ ഈടാക്കില്ലെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ഓണ്‍ലൈന്‍ വഴി വെള്ളക്കരമടയ്ക്കാന്‍ വേേു:െലുമ്യ.സംമ.സലൃമഹമ.ഴീ്.ശി എന്ന ലിങ്ക് സന്ദര്‍ശിക്കണം. ഓണ്‍ലൈന്‍ പണമിടപാട് സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ 8547638282, 9547001220 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കാം.
ബില്‍ തിയതി മുതല്‍ 30 ദിവസം വരെ ഭാരത് ബില്‍ പേ സംവിധാനം വഴി പേടിഎം, പൈസ പേ, ഗൂഗിള്‍ പേ തുടങ്ങിയ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വഴിയും അധിക ചാര്‍ജില്ലാതെ എ.ടി.എം കാര്‍ഡ് വഴിയും വെള്ളക്കരം അടയ്ക്കാനാകും.
വെള്ളക്കരം ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ തുകയുടെ ഒരു ശതമാനം കിഴിവ് വാട്ടര്‍ അതോറിറ്റി നല്‍കുന്നുണ്ട്. ഒരു ബില്ലില്‍ പരമാവധി 100 രൂപയായിരിക്കും ഇത്തരത്തില്‍ കുറച്ചു നല്‍കുക. വ്യാവസായിക കണക്ഷനുകളുടെ ബില്ലുകള്‍, മറ്റു കണക്ഷനുകളുടെ 2,000 രൂപയില്‍ കൂടുതല്‍ വരുന്ന ബില്ലുകള്‍ എന്നിവയുടെ അടവ് ഓണ്‍ലൈന്‍ വഴി മാത്രമാണ് സ്വീകരിക്കുന്നത്.
നിലവില്‍ മീറ്റര്‍ റീഡിങ് എടുക്കുന്ന പ്രവൃത്തി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മുന്‍ ശരാശരി ഉപഭോഗം കണക്കാക്കി ബില്‍ തയാറാക്കും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍ മീറ്റര്‍ റീഡിങ് എടുത്ത ശേഷം ബില്ലുകള്‍ പുനര്‍നിര്‍ണയിച്ചു നല്‍കും. വാട്ടര്‍ അതോറിറ്റിയെ സംബന്ധിച്ച പൊതുപരാതികള്‍ 1916 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kerala
  •  3 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; പ്രതിയെ തെളിവെടുപ്പിനായി മൈനാഗപ്പളളിയില്‍ എത്തിച്ചു

Kerala
  •  3 months ago
No Image

പേടിപ്പിക്കാന്‍ നോക്കിയതാ, പക്ഷേ പണി പാളി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത; 3 പേര്‍ പിടിയില്‍

Kerala
  •  3 months ago
No Image

മുകേഷിനെതിരേ പരാതി നല്‍കിയ നടിക്കെതിരേ പോക്‌സോ കേസ്

Kerala
  •  3 months ago
No Image

കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ ഏല്‍പ്പിക്കരുത്: അന്വേഷണം അടുത്ത പൂരം വരെ നീളരുതെന്നും സുരേഷ്‌ഗോപി

Kerala
  •  3 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം: ശശീന്ദ്രന്‍ സ്ഥാനമൊഴിയും, തോമസ് കെ തോമസ് മന്ത്രിയാകും, അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ സുധാകരന്‍

Kerala
  •  3 months ago
No Image

തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പെന്ന ആരോപണം; റിപ്പോര്‍ട്ട് തേടി ജെ.പി നഡ്ഡ

National
  •  3 months ago
No Image

ലബനാന്‍ സ്‌ഫോടനത്തില്‍ മലയാളി ബന്ധം?; പേജര്‍ കൈമാറ്റത്തില്‍ വയനാട് സ്വദേശിയുടെ കമ്പനിക്ക് ബന്ധമെന്ന് സംശയം, അന്വേഷണം പ്രഖ്യാപിച്ച് ബള്‍ഗേറിയ

International
  •  3 months ago
No Image

ബൈക്ക് വള്ളിയില്‍ കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയുമായി കൂട്ടിയിടിച്ചു; സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 months ago