കട്ടപ്പന ഗവ. കോളജിന് ഹൈ-ടെക് ലൈബ്രറി പൂര്‍ത്തിയാകുന്നു
കട്ടപ്പന: ഗവ.കോളജിന് 2.55 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറി കെട്ടിടം പൂര്‍ത്തിയാകുന്നു. അടുത്ത അധ്യായന വര്‍ഷത്തോടെ ലൈബ്രറി വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്രദമാകും. വിദ്യാര്‍ഥികള്‍ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ക്ക് റഫറന്‍സ് ആവശ്യങ്ങള്‍ക്കും ഉപയുക്തമാകുന്ന രീതിയില്‍ റഫറന്‍സ് വിഭാഗവും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെയാണ് ലൈബ്രറി ക്രമീകരിച്ചിട്ടുള്ളത്.
റോഷി അഗസ്റ്റിന്‍ എം.എല്‍.എ യുടെ പരിശ്രമ ഫലമായി 2014 ല്‍ തുക അനുവദിക്കുകയും 2015 സെപ്റ്റംബര്‍ 9 ന് നിര്‍മാണം ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായുള്ള ഹോസ്റ്റലുകളും 5 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സയന്‍സ് ബ്ലോക്കിന്റെ നിര്‍മാണവും പൂര്‍ത്തിയായിട്ടുണ്ട്, ദൂരപ്രദേശങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനായി കഴിഞ്ഞ വര്‍ഷം ഒരു കോളജ് ബസ് അനുവദിച്ചിരുന്നു. കൂടുതല്‍ യാത്രാസൗകര്യം ഒരുക്കുന്നതിനായി ഒരു ബസ് കൂടി അനുവദിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. നാക് -അക്രഡിറ്റേഷനോടു കൂടി മികച്ച നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്നതും നിരവധി ബിരുദ-ബിരുദാനന്തര കോഴ്‌സുകളും മികച്ച റിസല്‍ട്ടും നേടി കട്ടപ്പന കോളജ് സംസ്ഥാനത്തെ തന്നെ മികച്ച കോളജുകളുടെ നിരയിലേക്ക് ഉയര്‍ന്നിരിക്കയാണെന്നും എം.എല്‍.എ പറഞ്ഞു.
കോളജിലെ അധ്യാപക-രക്ഷകര്‍ത്തൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിനു ശേഷം കോളജ് കോമ്പൗണ്ടില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.എല്‍.എ യും പി.ടി.എ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."