എ.ഐ.സി.സി: ഉമ്മന്‍ചാണ്ടി ചുമതലയേറ്റു
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നും ആന്ധ്രപ്രദേശില്‍ നിന്നുമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി എ.ഐ.സി.സി ജന. സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു.
ഇന്നലെ രാവിലെ 11.30ന് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചുമതലയേറ്റത്. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷം എ.ഐ.സി.സി ഓഫിസിലെത്തിയ ഉമ്മന്‍ചാണ്ടി മുതിര്‍ന്ന നേതാവും എ.ഐ.സി.സി ട്രഷററുമായ മോത്തിലാല്‍ വോറയുടെ ഓഫിസിലെത്തിയാണ് ചുമതലയേറ്റത്. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ ഷാള്‍ അണിയിച്ച് അഭിനന്ദിച്ചതിന് പിന്നാലെ കേരളത്തിലേയും ആന്ധ്രാപ്രദേശിലേയും നേതാക്കള്‍ പൂച്ചെണ്ടുകളും ഷാളും കൈമാറി.
കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെത്തി അഭിനന്ദനം കൈമാറിയതോടെ ചടങ്ങ് അവസാനിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.സി വിഷ്ണുനാഥ്, ഷാനിമോള്‍ ഉസ്മാന്‍, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വെല്ലുവളി നിറഞ്ഞ ഉത്തരവാദിത്വമാണിതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന ആന്ധ്രയില്‍ പല രാഷ്ട്രീയ സാഹചര്യങ്ങളാല്‍ ഇപ്പോള്‍ അല്‍പം ബുദ്ധിമുട്ടാണ്. ഈ സ്ഥിതി മാറ്റി കോണ്‍സ്രിനെ മുന്നോട്ട് കൊണ്ടുവരുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തും. 11ന് വൈകിട്ട് വിജയവാഡയിലെത്തി എല്ലാ നേതാക്കളേയും കണ്ട് ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്തെ കവാടത്തിനരികെ ഇടതു വശത്താണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഓഫിസ് അനുവദിച്ചത്. രാഹുലിന്റെ ഓഫിസിനോട് ചേര്‍ന്നാണിത്.
നിലവില്‍ കേരളത്തില്‍നിന്ന് കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജന. സെക്രട്ടറിയാണ്. എ.കെ ആന്റണിയ്ക്ക് പുറമെ പ്രത്യേക ക്ഷണിതാവായി പി.സി ചാക്കോയും പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാറുണ്ട്. കെ.സി വേണുഗോപാലിനൊപ്പം ഉമ്മന്‍ചാണ്ടിയും ഇനിമുതല്‍ പ്രവര്‍ത്തക സമിതിയോഗത്തിലും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."