കാഞ്ഞങ്ങാട് സ്വദേശിനി ഉള്‍പ്പെടെ 25 നഴ്‌സുമാര്‍ മുംബൈയില്‍ കുടുങ്ങിക്കിടക്കുന്നു
നീലേശ്വരം (കാസര്‍കോട്): മുംബൈയിലെ ഭാട്യ ആശുപത്രിയില്‍ കാഞ്ഞങ്ങാട് സ്വദേശിനിയുള്‍പ്പെടെ 25 നഴ്‌സുമാര്‍ കുടുങ്ങി ക്കിടക്കുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച ഭാട്യ ആശുപത്രിയിലാണ് പ്രതിരോധ ചികിത്സയോ സുരക്ഷിതത്വമോ ഇല്ലാതെ നഴ്‌സുമാര്‍ കുടുങ്ങിക്കിടക്കുന്നത്.
ഇവിടെ രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചിരിക്കുകയാണ്. കുറേയേറെ നഴ്‌സുമാരും ജീവനക്കാരും ആശുപത്രിക്കകത്ത് കഴിയുമ്പോള്‍ 30 ഓളം മലയാളി നഴ്‌സുമാരടക്കമാണ് ഇപ്പോള്‍ ആശുപത്രിക്ക് പുറത്തുള്ളത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോ മുന്‍കരുതല്‍ നടപടികളോ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇതിനിടയില്‍ ഇവര്‍ക്ക് ഒപ്പം ജോലി ചെയ്ത നഴ്‌സിനും കൊവിഡ് പിടിപെട്ടത് ഇവരെ കുടുതല്‍ ഭീതിയിലാക്കിയിട്ടുണ്ട്. അതേസമയം ഇവരോട് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ മാനേജ്മന്റ് നിര്‍ബന്ധിക്കുന്നതായി നഴ്‌സുമാരുടെ രക്ഷിതാക്കള്‍ പറഞ്ഞു.
തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്‌സുമാരും അവരുടെ രക്ഷിതാക്കളും മുഖ്യമന്ത്രി, എം.പി.മാരായ കെ.സുധാകരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവരോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.സുധാകരന്‍ എം.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ആവിയില്‍ സ്വദേശിനി, ഇരിട്ടി വയനാട്, താമരശേരി സ്വദേശിനികളായ നഴ്‌സുമാരാണ് മുംബൈയില്‍ കുടുങ്ങിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."