HOME
DETAILS

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നിയമ പരിരക്ഷ നല്‍കണം: കാനം രാജേന്ദ്രന്‍

  
backup
April 02 2017 | 19:04 PM

%e0%b4%87%e0%b4%a4%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d-9

 

കോട്ടയം; സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലെയും സാന്നിദ്ധ്യമായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നിയമപരിരക്ഷ ഉറപ്പ് വരുത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ എ.ഐ.ടി.യു.സി പ്രഥമ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാന തൊഴിലാളികളില്ലാതെ ഇന്ന് കേരളത്തിലെ ഒരു ദിവസവും മുന്നോട്ട് ചലിക്കില്ലെന്നതാണ് വസ്തുത. എന്നിട്ടും മിനിമം കൂലി നിയമപരിരക്ഷയിലൂടെ ഉറപ്പാക്കിയ കേരളത്തില്‍ നാമമാത്രമായ കൂലിയും ആവശ്യത്തിന് അടിസ്ഥാന സൗകര്യവും നല്‍കാതെ ഇത്തരക്കാരെ ചൂഷണം ചെയ്യുകയാണ്.
തൊഴില്‍ മേഖലയിലെ നിരവധി പദ്ധതികളും സാമൂഹ്യക്ഷേമ പദ്ധതികളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അന്യമാണ്. മാത്രമല്ല, ,സംസ്ഥാനത്തെ പല കുറ്റകൃത്യങ്ങളിലും ഇതരസംസ്ഥാനക്കാരാണ് പ്രതികള്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമവും നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം ചൂഷണങ്ങളില്‍ നിന്നും ഇവരെ മോചിപ്പിക്കാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും ഇവരെ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വോട്ടു ബാങ്കുകളല്ലാത്തിന്റെ പേരില്‍ ഇതര സംസ്ഥാനക്കാര്‍ അവഗണിക്കപ്പെടുമ്പോള്‍ തൊഴിലാളികളെ സംഘടിപ്പിക്കുക എന്നത് സാമൂഹിക പ്രതിബദ്ധതയായാണ് എ.ഐ.ടി.യു.സി കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പല സംസ്ഥാനങ്ങളില്‍ നിന്നും കുടുംബമായി എത്തി കേരളത്തില്‍ താമസിക്കുന്നവരുണ്ട്. നമ്മുടെ കമ്പോളത്തിലെ വിലക്കയറ്റം അവരെയും കാര്യമായി ബാധിക്കുന്നു. അവരുടെ പണമാണ് നമ്മുടെ കമ്പോളത്തില്‍ ഇന്ന് കാര്യമായി ഇടപാടുകള്‍ നടത്തുന്നതും.
ഇത് കണക്കാക്കി ഇവര്‍ക്കും റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് ഇടതുമുന്നണി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
പല സംസ്ഥാനങ്ങളില്‍ നിന്നെത്തി കേരളത്തില്‍ താമസിക്കുന്നു എന്ന കാരണത്താല്‍ അര്‍ഹമായ റേഷന്‍ പദ്ധതിയില്‍ നിന്നും ഇവര്‍ പുറന്തള്ളപ്പെടാന്‍ പാടില്ല. എന്നാല്‍ കേന്ദ്രം ഇതിന് പരിഗണന നല്‍കിയെല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യോഗത്തില്‍ സ്വാഗതസംഘം പ്രസിഡന്റ് അഡ്വ വി.കെ സന്തോഷ് കുമാര്‍ അധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജെ ഉദയഭാനു, സി.പി.ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍, ഡോ ബിജു കൈപ്പാറേടന്‍ , പി.കെ ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനത്തില്‍ കെ വിജയന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും സംഘടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  18 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago