HOME
DETAILS

കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വ്യക്തി വിവരങ്ങള്‍  അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുന്നു: പ്രതിപക്ഷ നേതാവ്

  
backup
April 11 2020 | 03:04 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3-2
 
തിരുവനന്തപുരം: കൊവിഡ് 19ന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് പി.ആര്‍ കമ്പനിയായ സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍ക്കാര്‍ സംവിധാനത്തിലൂടെ രൂപീകരിച്ച വാര്‍ഡുതല കമ്മിറ്റികള്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളെല്ലാം കേരള ഫീല്‍ഡ് കൊവിഡ് സ്പ്രിങ്ക്‌ളര്‍ ഡോട്ട് കോം എന്ന സൈറ്റിലേക്കാണ് അപ്‌ലോഡ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നംപോലും ഈ കമ്പനി ദുരുപയോഗം ചെയ്യുന്നു. സര്‍ക്കാരിന്റെ ചിഹ്നം എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ഇതിന് ഇവര്‍ക്ക് ആരാണ് അനുമതി കൊടുത്തതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സ്പ്രിങ്ക്‌ളറിന്റെ പരസ്യചിത്രത്തില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ ശിവശങ്കരന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ കമ്പനിയുടെ പരസ്യചിത്രത്തില്‍ അദ്ദേഹത്തിന് എങ്ങനെ അഭിനയിക്കാനാകും. ലഭിക്കുന്ന വിവരങ്ങള്‍ ഈ കമ്പനി വാണിജ്യ ആവശ്യങ്ങള്‍ക്ക് മറിച്ചുനല്‍കില്ല എന്നതിന് എന്താണുറപ്പ്. ഇത് അടിയന്തിരമായി റദ്ദു ചെയ്യാനുള്ള നടപടി സ്വീകരിക്കണം. മുഖ്യമന്ത്രിയുടെ ഐ.ടി സെക്രട്ടറിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഹോം ഐസൊലേഷനിലുള്ളവരുടെ  വ്യക്തി വിവരങ്ങള്‍ 41 ചോദ്യങ്ങളിലൂടെയാണ് ശേഖരിക്കുന്നത്. ഇതില്‍ 17-ാമത്തെ ചോദ്യം വളരെ ഗുരുതരമാണ്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്‌രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, തൈറോയ്ഡ് തുടങ്ങിയവയാണ് ഈ ചോദ്യത്തിലുള്ളത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  40 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago