HOME
DETAILS
MAL
മലബാറില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കും: കടന്നപ്പള്ളി
backup
July 04 2016 | 03:07 AM
കോഴിക്കോട്: തെയ്യത്തിന്റെ ആവിഷ്‌കാരസൗന്ദര്യം നിലനിര്‍ത്തുന്ന തരത്തില്‍ മലബാറില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുമെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
മണ്ണാന്‍-വണ്ണാന്‍ സമുദായ സംഘത്തിന്റെ 12-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്കം നില്‍ക്കുന്നതും ബുദ്ധിമുട്ട് അനുഭവിക്കുന്നതുമായ സമുദായങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാവുമെന്നും മന്ത്രി പറഞ്ഞു.
ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഇ.പി. ചെറൂട്ടി മാസ്റ്റര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."