ജമിഅ ബദ്‌രിയ്യ അറബി കോളജ് സമ്മേളനത്തിന് ഇന്ന് തുടങ്ങും
മൂവാറ്റുപുഴ: തെന്നിന്തയിലെ പ്രശസ്ത ദീനീ കലാലയമായ ജമിഅ ബദ്‌രിയ്യാ അറബിക് കോളജിന്റെ നാല്പതാം വാര്‍ഷികവും പതിനെട്ടാം സനദ് ദാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
വൈകിട്ട് അഞ്ചിന് ശൈഖുനാ നൂറുല്‍ ഉലമാ ഫരീദുദ്ധീന്‍ ഉസ്താദിന്റെ മഖാം സിയാറത്തോട് കൂടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ബുര്‍ദാ മജ്‌ലിസ്. ഏഴുമണിക്ക് നടക്കുന്ന സമ്മേളനം മലപ്പുറം ഖാളി സയ്യിദ് ഒ.പി.എം മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും ട്രസ്റ്റ് ചെയര്‍മാന്‍ മുഹമ്മദ് അസ്‌ലം മൗലവി അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.
നാളെ രാവിലെ 10ന് ദയൂബന്ദി ഉലമാക്കള്‍ അഹ്‌ലുസുന്നയുടെ പ്രബോധകര്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും ദക്ഷിണ കേരളാ ജംഇയത്തുല്‍ ഉലമാ സമസ്ഥാന വൈസ് പ്രസിഡന്റ് കാഞ്ഞാര്‍ ഇസ്ഹാഖ് ഉസ്താദ് വിഷയാവതരണം നടത്തും.
ഉച്ചയ്ക്ക് രണ്ടിന് നവീന വാദത്തിലെ പുതു മുഖങ്ങള്‍ എന്ന വിഷയത്തില്‍ പഠന ക്ലാസ് നടക്കും ഓണംപിള്ളി അബ്ദുള്‍ സലാം മൗലവി വിഷയാവതരണം നടത്തും.
വൈകിട്ട് നാലിന് ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം കര്‍മശാസ്ത്രം എന്ന വിഷയത്തില്‍ നടക്കുന്ന ശരീഅത്ത് സമ്മേളനത്തില്‍ വിഷയാവതരണം നടത്തിക്കൊണ്ട് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് ഹസ്‌റത്ത് ഉസ്താദ് മഹിന്‍ ഹസ്‌റത്ത് അവര്‍കള്‍ സംസാരിക്കും.
6. 30ന് നടക്കുന്ന ദുആ മജ്‌ലിസിന് ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്ലിയാര്‍ നേതൃത്വം നല്‍കും രാത്രി എട്ടിന് കാഞ്ഞാര്‍ അഹമദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തും.
അഞ്ചിന്് നടക്കുന്ന സനദ് ദാന മഹാ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പഠനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സനദ് വിതരണവും തങ്ങള്‍ നിര്‍വഹിക്കും. സ്ഥാന വസ്ത്ര വിതരണം ബാഖിയാത്തു സ്വാലിഹാത് പ്രിന്‍സിപ്പല്‍ മുഫ്തി ഉസ്മാന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."