HOME
DETAILS

സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ ലംഘനം: 31,805 കേസുകള്‍; 29,671 അറസ്റ്റ്

  
backup
April 11 2020 | 04:04 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d


കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ നടപ്പാക്കിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലിസ് ഇന്നലെ വരെ അറസ്റ്റു ചെയ്തത് 29671 പേരെ. 31805 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പൊലിസ് 18 ദിവസം കൊണ്ടു 20638 വാഹനങ്ങള്‍ പിടിച്ചെടുത്തു.
നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ മാത്രം 2239 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2308 പേരെ അറസ്റ്റു ചെയ്തപ്പോള്‍ 1530 വാഹനങ്ങളും പിടിച്ചെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിനെതിരേ നടപടി ശക്തമാക്കിയതോടെ പിടിയിലായ വാഹനങ്ങള്‍ കൊണ്ടു സ്‌റ്റേഷന്‍ പരിസരം നിറഞ്ഞത് പൊലിസിന് പുതിയ തലവേദനയായി മാറിയിരുന്നു. മിക്ക സ്‌റ്റേഷനുകളിലും പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ പൊലിസ് വലയുകയായിരുന്നു. ഇരുചക്രവാഹനങ്ങളാണ് പിടിയിലായവയില്‍ ഏറെയും. പുതിയ പ്രതിസന്ധി തിരിച്ചറിഞ്ഞു പ്രശ്‌നപരിഹാരത്തിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടുനല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പിഴ ഈടാക്കി വാഹനങ്ങള്‍ വിട്ടുകൊടുക്കാനാണ് തീരുമാനം. ഇതിനായി ഡി.ജി.പി നിയമോപദേശം തേടിയിരുന്നു. ജില്ലകള്‍ തോറും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് പിഴ ഈടാക്കി വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും.
നിയന്ത്രണങ്ങള്‍ നീക്കുന്നതു വരെ പുറത്തിറക്കരുതെന്ന നിബന്ധനകളോടെയാണ് വാഹനങ്ങള്‍ വിട്ടുനല്‍കുക. ഇതു ലംഘിച്ചാല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുക്കും. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പൊലിസ് നടപടിക്ക് വിധേയരായവരെ കാത്തിരിക്കുന്നത് ഇനി കോടതി നടപടികളാണ്. നിലവില്‍ തന്നെ നൂറുകണക്കിന് കേസുകളാണ് വിസ്താരം പൂര്‍ത്തിയാക്കി തീര്‍പ്പാകാതെ സംസ്ഥാനത്തെ കോടതികളില്‍ കിടക്കുന്നത്. ലോക്ക് ഡൗണ്‍ക്കാലത്തിന് ശേഷം ആയിരകണക്കിന് കേസുകള്‍ ഓരോ കോടതിയിലേക്കും എത്തും. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് 24 ന് 402 കേസുകളായിരുന്നു സംസ്ഥാനത്തൊട്ടാകെ പൊലിസ് എടുത്തത്. രണ്ടാം ദിനത്തില്‍ കേസുകളുടെ എണ്ണം 1751 ആയി മാറി. ലോക്ക് ഡൗണിന്റെ മൂന്നാം ദിനം മുതല്‍ നടപടികള്‍ പൊലിസ് കര്‍ശനമാക്കിയതോടെ പിടിയിലാകുന്നവരുടെയും വാഹനങ്ങളുടെയും കേസുകളുടെയും എണ്ണം രണ്ടായിരത്തിനും മുകളിലായി. കഴിഞ്ഞ മൂന്നാം തിയതി വരെ നിത്യേനയുള്ള കേസുകളുടെ എണ്ണം 1300 നും 2000 നും ഇടയിലായിരുന്നു.
നിയന്ത്രണങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവര്‍ക്കെതിരേയുള്ള ശാരീരകമായ പൊലിസ് നടപടിയാണ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയത്. ഇതിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നതോടെ പൊലിസ് നടപടികള്‍ മയപ്പെടുത്തി. ഇതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു വാഹനങ്ങളുമായി ആളുകള്‍ പുറത്തിറങ്ങി തുടങ്ങി. നാലാം തിയതി മുതല്‍ കേസുകളുടെ എണ്ണം 2000 നും മുകളിലാണ്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 15922 കേസുകളാണ് രജിസ്റ്റര്‍ ചെയ്ത്. 15974 പേര്‍ അറസ്റ്റിലാവുകയും 11247 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago