HOME
DETAILS
MAL
ഇറ്റലിയില്‍ 18,279; അമേരിക്കയില്‍ 17,055
backup
April 11 2020 | 04:04 AM
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് കൊവിഡ് കാരണം ലോകത്ത് ഏറ്റവും പ്രതിസന്ധി നേരിടുന്ന പ്രദേശമാണ്. ഈ ചെറിയ സംസ്ഥാനത്തു മാത്രം ഏഴായിരത്തിലേറെ പേരാണ് മരണപ്പെട്ടത്. ഒന്നര ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. അതിവേഗത്തിലാണ് ഈ കണക്കുകള്‍ കൂടിവരുന്നത്.ഇപ്പോള്‍, ന്യൂയോര്‍ക്കില്‍ വലിയ ശവക്കുഴികള്‍ ഒരുക്കുന്നതിന്റെ വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. നൂറുകണക്കിന് പേരെ ഒരുമിച്ച് മറവുചെയ്യാന്‍ സാധിക്കുന്ന വിധത്തിലുള്ള ശവക്കുഴികളാണ് ഒരുങ്ങുന്നതെന്നു വിഡിയോ സഹിതം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ട്ട് ഐലന്‍ഡിലാണ് ഈ ശവക്കുഴികള്‍ ഒരുങ്ങുന്നത്. ഇതിന്റെ ആകാശചിത്രങ്ങള്‍ പുറത്തുവന്നിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."