HOME
DETAILS

വൈദ്യുതി ബോര്‍ഡിന് 7.47 കോടി നഷ്ടമെന്ന് സി.എ.ജി റിപ്പോര്‍ട്ട്

  
backup
July 04 2016 | 04:07 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-7-47-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf

തിരുവനന്തപുരം: മീറ്റര്‍ വാങ്ങാനുള്ള പര്‍ച്ചേസ് ഓര്‍ഡറുകളില്‍ വൈദ്യുതിബോര്‍ഡിന് 7.47 കോടിയുടെ നഷ്ടമുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ദര്‍ഘാസില്‍ സാമഗ്രികളുടെ വില കുറഞ്ഞാല്‍ വില പുനര്‍നിശ്ചയിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ദര്‍ഘാസ് റദ്ദാക്കിയതിനാല്‍ നാലു പര്‍ച്ചേസ് ഓര്‍ഡറുകളിലായി 7.47 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട് പറയുന്നത്.
ദര്‍ഘാസുകളുടെയും പര്‍ച്ചേസ് ഓര്‍ഡറുകളുടെയും പൂര്‍ത്തീകരണത്തിലെ കാലതാമസംകൊണ്ട് അധികചെലവുണ്ടായി. കെ.എസ്.ഇ.ബി മത്സരസ്വഭാവമുള്ള ദര്‍ഘാസുകള്‍ ഒഴിവാക്കുകയും ഉയര്‍ന്ന നിരക്കിലുള്ള പ്രാദേശികവാങ്ങലുകള്‍ നടത്തുകയും ചെയ്തു. എനര്‍ജി മീറ്ററിന്റെ അഞ്ചു പര്‍ച്ചേസ് ഓര്‍ഡറില്‍ 16.32 കോടിയുടെ അധികച്ചെലവും കണ്ടെത്തി. 2009-10 കാലയളവില്‍ പുതിയ കണക്ഷന്‍ നല്‍കാനും പിഴവുള്ളവ മാറ്റിവയ്ക്കാനും ഒന്‍പതു ലക്ഷം എസ്.പി മീറ്ററുകള്‍ ആവശ്യമായിരുന്നു. അതിനുവേണ്ടി 2009 ഒക്ടോബറില്‍ യുനൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഐ.സി.എസ്.എ എന്നിവയ്ക്ക് പര്‍ച്ചേസ് ഓര്‍ഡറുകള്‍ കൊടുക്കുകയായിരുന്നു. യു.ഇ.ഐ.എല്ലും ഐ.സി.എസ്.എയും വിതരണത്തില്‍ വീഴ്ചവരുത്തിയതിനാല്‍ ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്ന സ്ഥാപനത്തിന് അധികതുക നല്‍കി മീറ്റര്‍ വാങ്ങേണ്ടി വന്നു.
പര്‍ച്ചേസ് ഓര്‍ഡറുകളിലെ വ്യവസ്ഥകളും നിബന്ധനകളും പ്രകാരം ഒരു വര്‍ഷത്തിനിടെ വാര്‍ഷിക പദ്ധതിക്കനുസരിച്ച് പുതിയ ദര്‍ഘാസില്‍ സാമഗ്രികളുടെ വില കുറഞ്ഞാല്‍ പ്രസ്തുത പര്‍ച്ചേസ് ഓര്‍ഡറുകളിലെ വില പുനര്‍നിശ്ചയിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ 6.75 ലക്ഷം മീറ്ററിന്റെ നാലു പര്‍ച്ചേസ് ഓര്‍ഡറുകളില്‍ വില പുനര്‍നിശ്ചയിക്കാമായിരുന്നു.
വാര്‍ഷിക പദ്ധതിയും പര്‍ച്ചേസ് പദ്ധതിയും തയാറാക്കുന്നതിലും ദര്‍ഘാസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിലും വന്ന കാലതാമസം കാരണം നിലവിലുള്ള വിതരണക്കാരില്‍ നിന്ന് അധിക നിരക്കില്‍ സാധനങ്ങള്‍ വാങ്ങേണ്ടിവന്നു. അളവില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിയതിലൂടെ അധികച്ചെലവാണ് ഉണ്ടായത്. പര്‍ച്ചേസ് ഓര്‍ഡറുകള്‍ക്ക് നല്‍കിയ പണത്തിന്റെ വിവരങ്ങളില്‍ പൊരുത്തമില്ലായ്മയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആകെയുള്ള 23 സര്‍ക്കിള്‍ ഓഫിസുകളില്‍ നിന്ന് ആറെണ്ണം തിരഞ്ഞെടുത്ത് കണക്കുകള്‍ അവലോകനം ചെയ്തതില്‍ കോട്ടയം സര്‍ക്കിള്‍ ഓഫിസില്‍ പിഴ ഈടാക്കിയതില്‍ 0.65 ലക്ഷത്തിന്റെ കുറവുണ്ടായതായും സി.എ.ജി. കണ്ടെത്തി. ബാങ്ക് ജാമ്യം നിരീക്ഷിക്കുന്നതില്‍ വന്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാങ്കേതികവും വാണിജ്യപരവുമായ ആകെ നഷ്ടം 15 ശതമാനത്തിലേക്ക് ലഘൂകരിക്കുക എന്നതായിരുന്നു വൈദ്യുതി വിതരണ പുനരാവിഷ്‌കൃത ഊര്‍ ജിത വികസിത പരിഷ്‌കരണ പദ്ധതി എന്നറിയപ്പെടുന്ന ആര്‍.എ.പി.ഡി.ആര്‍.പി എയുടെ മുഖ്യലക്ഷ്യം. അളന്നു തിട്ടപ്പെടുത്താത്തതോ, ബില്ല് ചെയ്യാത്തതോ, വരുമാനം ലഭിക്കാത്തതോ ആയ വൈദ്യുതിയുടെ നിയമപരമല്ലാത്ത ഉപഭോഗം, സ്ഥാപനത്തിന്റെ വാണിജ്യനഷ്ടത്തിന് കാരണമാകും. ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം നിയമപരമല്ലാത്ത വൈദ്യുതിയുടെ ഉപഭോഗത്തിന് മൂന്നുവര്‍ഷം തടവോ, പിഴയോ രണ്ടും കൂടിയോ ഉള്ള ശിക്ഷ ലഭിക്കാവുന്നതാണ്. വൈദ്യുതി മോഷണം കണ്ടുപിടിക്കുന്നതിനായി കെ.എസ്.ഇ.ബി 14 ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിരുന്നു. കൂടാതെ വൈദ്യുതിമോഷണം കണ്ടുപിടിക്കുന്നതിനായി ഡിവിഷന്‍ സ്‌ക്വാഡുകളും സെക്ഷന്‍ സ്‌ക്വാഡുകളും പരിശോധന നടത്താറുണ്ട്. 2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ 2390 വൈദ്യുതി മോഷണക്കേസുകള്‍ കണ്ടെത്തുകയും 15.66 കോടി പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. വൈദ്യുതി മോഷണം തടയുന്നതിന് ആവശ്യമായ നടപടികള്‍ക്ക് ദേശീയ വൈദ്യുതിനയം പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. 2003-ലെ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുപകരമായി 43 ജില്ലാ സെഷന്‍സ് കോടതികള്‍, അഡിഷണല്‍ ജില്ലാ കോടതികള്‍ എന്നിവയെ സ്‌പെഷല്‍ കോടതികളായി ഹൈക്കോടതിയുടെ അംഗീകാരത്തോടെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് അതിവേഗ കോടതികളുടെ വിചാരണ ഇല്ലാതാക്കുകയും പ്രത്യേക കോടതികള്‍ രൂപീകരിക്കാത്തതുമൂലം 2010 മുതല്‍ 2015 വരെയുള്ള 53 കേസുകള്‍ ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുമായില്ല. പരിശോധന ശക്തിപ്പെടുത്തി സാങ്കേതികവും വാണിജ്യപരവുമായ ആകെ നഷ്ടം 15 ശതമാനത്തിലേക്ക് ലഘൂകരിക്കേണ്ടതാണെന്നും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മുന്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശ അവഗണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago