വിഷു കൈത്തറി വസ്ത്ര വിപണന മേള ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍: സര്‍ക്കാര്‍ കൈത്തറി ആന്‍ഡ് ടെക്സ്റ്റെയില്‍സ് വകുപ്പ്, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം, ഹാന്റ്ലും ഡെവലപ്മെന്റ് കമ്മിറ്റി കണ്ണൂര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വിഷു കൈത്തറി വസ്ത്ര വിപണന പ്രദര്‍ശന മേളയുടെ ഉദ്ഘാടനം പൊലിസ് മൈതാനിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി ലത ആദ്യ വില്‍പ്പന നടത്തി. ജില്ലയിലെ 32 സംഘങ്ങളും മറ്റു ജില്ലകളിലെ 22 സംഘങ്ങളും ഹാന്റക്സ്, ഹാന്‍വീവ് എന്നിവയടക്കം 56 സംഘങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കൂടാതെ 1000 രൂപയുടെ മുകളില്‍ തുണിത്തരങ്ങള്‍ വാങ്ങുന്ന മൂന്നു ഭാഗ്യശാലികള്‍ക്ക് നറുക്കെടുപ്പിലൂടെ ദിവസേന 1000 രൂപയുടെ സമ്മാനം നല്‍കും. ലിഷ ദീപക്, എ.കെ ബാലകൃഷ്ണന്, അരുണ്‍ ബാരപത്രേ, പി ബാലന്, ടി.വി ബാലകൃഷ്ണന്, കെ ചന്ദ്രന്, ജോസഫ് പൈകട, ഡി രാജേന്ദ്രന് ടി.കെ രതീഷ്, കെ.വി സന്തോഷ്കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."