ഉര്‍ദു മുസ്്‌ലിങ്ങളുടെ മാത്രം ഭാഷയല്ല മതേതരഭാഷ: എ.പി അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: ലോകത്തെ ജനങ്ങള്‍ സംസാരിക്കുന്നതില്‍ മൂന്നാം സ്ഥാനത്തുള്ള ഉര്‍ദു ഭാഷ മുസ്്‌ലിങ്ങളുടെ മാത്രം ഭാഷയല്ലെന്നും മതേതരത്വ സ്വഭാവമുള്ള ഭാഷയാണെന്നും എ.പി അബ്ദുല്ലക്കുട്ടി.
'ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവും ഉര്‍ദുവിലൂടെ' എന്ന പ്രമേയത്തില്‍ തഹ്‌രീകേ ഉര്‍ദു കേരള സംഘടിപ്പിച്ച കേരള ഉര്‍ദു യാത്രക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര സമരത്തില്‍ ആവേശം പകര്‍ന്ന മുദ്രാവാക്യങ്ങളും ദേശാഭിമാനം അലയടിക്കുന്ന കാവ്യങ്ങളും ഇന്ത്യന്‍ സാഹിത്യ ചരിത്രത്തിലേക്ക് സംഭാവന ചെയ്ത ഭാഷയ്ക്ക് കേരളത്തില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.എം ഇബ്രാഹിം അധ്യക്ഷനായി. രാവിലെ കാസര്‍കോട് ഉപ്പളയില്‍ ആരംഭിച്ച യാത്രയെ കാല്‍ടെക്‌സ് ജങ്ഷനില്‍ ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ച് ഘോഷയാത്രയായി സ്റ്റേഡിയം കോര്‍ണറില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് ആനയിച്ചു. ജാഥാ ക്യാപ്റ്റന്‍ മുഹമ്മദ് അസീം മണിമുണ്ട, കെ.കെ അബ്ദുല്‍ ബഷീര്‍, സി.വി.കെ റിയാസ്, ടി അബ്ദുല്‍ ഖാദര്‍, എം മോഹനന്‍, ഇ.പി ഹംസക്കുട്ടി, കെ.കെ.എം ബഷിര്‍, പ്രൊഫ. യാക്കുബ് ശരീഫ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."